മരം പെയ്യുമ്പോൾ [ജോ] 105

മേഘമലയിലേക്ക്.

 

അതേ ബസിൽ പുറകിലത്തെ സീറ്റിൽ അഞ്ചുപേർ കൂടിയുണ്ടായിരുന്നു.

 

കാറ്റിൽ ഉലഞ്ഞാടുന്ന മുടിയിഴകളും അവ മാടിയൊതുക്കുന്ന നനുത്ത വിരലുകളിലും നോട്ടമിട്ട് ഏദൻ പുഞ്ചിരിക്കുന്ന മുഖത്തോടെ സീറ്റിലേക്ക് ചാരിക്കിടന്നു.

അവൻ സുഖമുള്ളൊരു അനുഭൂതിയിലായിരുന്നു.

 

പുറത്തു നിന്നും വിൻഡോയിലൂടെ ഒഴുകിയെത്തുന്ന കാറ്റ് അവന്റെ ഹൃദയത്തെയും താലോലിച്ചു കടന്നു പോകുന്നുവെന്ന് തോന്നുന്ന ഒരു സുഖം.

 

നാവിലൊരു തേൻമിഠായി മധുരിക്കുന്ന പോലെ.

 

 

“എടാ.. കള്ളക്കാമുകാ… നീയീ ബസ് ഒരു മണിയറയാക്കുമോ?” ജാഫർ കാതിൽ അടക്കം പറഞ്ഞു.

 

“നീയൊക്കെയൊന്ന് മാറിത്തന്നാൽ..” അവൻ ഇടം കണ്ണിറുക്കി.

 

“അയ്യാ… അത് പോയിട്ട് അവളുടെയടുത്ത് സീറ്റൊഴിഞ്ഞാൽ പോലും നിന്നെയങ്ങോട്ട് വിടുന്ന പ്രശ്നമില്ല.” ജാഫർ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു വച്ചു.

 

“എന്തോന്നെടാ ദുഷ്ടാ..”

 

“അതേ… ദുഷ്ടൻ തന്നെ.. ഞങ്ങൾക്കൊന്നും പെണ്ണ് സെറ്റാവാത്ത കാലത്തോളം നിന്നെയൊക്കെ സമാധാനമായിട്ട് പ്രേമിക്കാൻ വിടുന്ന പ്രശ്നമില്ല..”

 

“ഞാനേ… അവളെയും കൊണ്ട് നാട് വിടും.”

 

“ചുമ്മാ…”

 

“മ്മ്മ് എന്ന്…” ഏദൻ മുഖം തിരിച്ച് പുറത്തെ കാഴ്ചകളിൽ നോക്കി. അതേ നോട്ടം നേരെ നീണ്ട് തെന്നലിലേക്കെത്തി.

അവൻ പുഞ്ചിരിക്കുന്ന കണ്ണുകളടച്ചു പിടിച്ചു. നെഞ്ചിന്റെ തുമ്പിലാ മുഖം മാത്രം വന്നു നിറഞ്ഞു നിന്നു.

 

 

*******

 

 

ബസിലെ വിൻഡോയിൽ കൂടി ഉള്ളിലേക്ക് അടിച്ചു കയറുന്ന കാറ്റിന് കൂട്ടായി തണുപ്പും പതിയെ നുഴഞ്ഞു കയറിത്തുടങ്ങി.

 

തെന്നൽ ഷാൾ ഒന്നുകൂടി പുതച്ച ശേഷം തിരിഞ്ഞു നോക്കി. അഞ്ചെണ്ണവും പല രീതിയിൽ ചാഞ്ഞും ചെരിഞ്ഞുമൊക്കെ കിടന്ന് ഉറക്കമാണ്. ബസിലേക്ക് തല ചാരി വച്ചുറങ്ങുന്ന ഏദന്റെ മുഖത്ത് കുറച്ചു നിമിഷങ്ങൾ അവളുടെ മിഴികൾ തറഞ്ഞു നിന്നു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.