മരം പെയ്യുമ്പോൾ [ജോ] 105

 

വച്ചു നീട്ടിയ കാശ് അയാൾ പോക്കറ്റിൽ തിരുകുമ്പോൾ ഏദന്റെ കാതുകളിൽ എപ്പോഴോ കേട്ടു മറന്ന എസ്തറിന്റെ വാചകങ്ങൾ അലയടിച്ചു

 

“ഇച്ചായന് ഒരു പ്ലോട്ട് കൂടി നോക്കാൻ ഉദ്ദേശമുണ്ട്.

സ്ത്രീധനം തന്നതിന് പുറമെ എനിക്ക് ഏദന്റെ വിഹിതത്തിൽ നിന്ന് കൂടി എന്തെങ്കിലും തന്നേ പറ്റൂ.

എനിക്ക് ചോദിക്കാൻ അവകാശം ഉണ്ട്. ഒന്നുമില്ലേലും നിങ്ങൾ നാട് ചുറ്റി നടന്നപ്പോൾ ഏദനെ നോക്കി വളർത്തിയത് ഞാനല്ലേ.

അതിന് പകരമായിട്ട് കരുതിയാ മതി.”

 

അവൻ കണ്ണുകൾ ഇറുക്കിയടച്ചു.

 

വിവാഹം കഴിഞ്ഞ ശേഷം സ്വത്തിന്റെ കാര്യം പറയാൻ മാത്രം തന്നോട് മിണ്ടുന്ന ചേച്ചി!

 

???????

 

മൂന്നാഴ്ച കഴിഞ്ഞ്, മുറിവ് ഭേദമായിത്തുടങ്ങിയ ഏദൻ പത്ത് മണിക്ക് മുൻപ് തന്നെ ക്ലാസ്സിലെ ബെഞ്ചിൽ സ്ഥാനം പിടിച്ചത് കണ്ട് റോബിനും കൂട്ടരും അമ്പരന്നു.

 

“അല്ല.. മൂന്ന് കൊല്ലം വേസ്റ്റ് ആക്കിയില്ലേ.. ഇനിയേലും പഠിക്കാമെന്ന് വിചാരിച്ചു.”

 

“ഹ്മ്മ്.. ഹ്മ്മ്…” റോബിൻ മൂളിക്കൊണ്ട് പയ്യെ തലകുലുക്കി. എന്നിട്ട് മറ്റുള്ളവരെയും ഇടംകണ്ണിട്ടൊന്ന് നോക്കി.

 

“എന്താടാ..” നാല് പേരും പരസ്പരം കണ്ണ് കാണിക്കുന്നത് കണ്ട് അവൻ കുറച്ചു ഉച്ചത്തിൽ ചോദിച്ചു.

 

“എടാ.. ജാഫറിന് ഒരു കാര്യം പറയാനുണ്ട്.

ഇപ്പോഴല്ല, അടുത്ത ബ്രേക്ക് ആവട്ടെ.”

 

ഏദൻ ജാഫറിനെ ചുഴിഞ്ഞു നോക്കി.

 

“ങ്ഹാ.. വന്നല്ലോ…” റോബിന്റെ സംസാരം കേട്ട് മുന്നിലേക്ക് നോക്കുമ്പോൾ നടന്നു വരുന്ന തെന്നലിനെയാണ് കാണുന്നത്. അവന്റെ മിഴികൾ വിടർന്നു.

 

“ഇന്ന് നേരത്തെ ആണല്ലോ..എങ്ങനുണ്ട് ചേട്ടാ ഇപ്പോ?”

 

അവൾ പുഞ്ചിരിയോടെ ചോദിച്ചു.

 

“മുറിവ് കരിഞ്ഞു വരുന്നു.” അവൾക്ക് ബെഞ്ചിലേക്ക് കയറാനായി എഴുന്നേറ്റ് മാറിക്കൊണ്ട് അവൻ പറഞ്ഞു.

 

“കുറച്ചൂടെ റസ്റ്റ്‌ എടുത്തിട്ട് വന്നാൽ പോരായിരുന്നോ?”

 

ഏദൻ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

 

എങ്ങനെ പറയും അവളെക്കാണാതിരിക്കാൻ വയ്യാതെ ഓടിപ്പാഞ്ഞെത്തിയതാണെന്ന്!

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.