മരം പെയ്യുമ്പോൾ [ജോ] 105

പിന്നെ അവനൊന്നും മിണ്ടിയില്ല.

 

അവൾ നടന്നകലുന്നത് നോക്കിയിരുന്നു. നെറ്റിത്തടം വിങ്ങി നീറുന്നുണ്ട്.

ഈ നേരം വരെയും നെഞ്ചിലുമൊരു നീറ്റലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിലാരോ മഞ്ഞിന്റെ കട്ടകൾ വാരിയിട്ടത് പോലൊരു തണുപ്പ് പടർന്നിരിക്കുന്നു.

 

കുറച്ചു നേരത്തിനുള്ളിൽ തന്നെ അവൻ കണ്ടു, അടുത്തേക്ക് ഒരു ഓട്ടോ ഓടിയെത്തുന്നത്. ഏദനിരിക്കുന്നതിന് കുറച്ചു മുൻപിൽ ആ ഓട്ടോ ബ്രേക്കിട്ട് നിന്നു. ഇനിയങ്ങോട്ട് ഓട്ടോ എത്തില്ല. അങ്ങോട്ട് നടന്നു പോകണം.

 

വണ്ടിയിൽ നിന്നു തിടുക്കത്തിൽ തെന്നലിറങ്ങി വന്നു. ഒപ്പം ഓട്ടോ ഡ്രൈവറും.

 

“ഫിലിപ്പ് സാറിന്റെ മോനല്ലേ?” അവനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അയാൾ അതിശയത്തോടെ ചോദിച്ചു.

 

അവനൊന്ന് മൂളിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല.

 

അവരെയും കൊണ്ട് ആ വാഹനം അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലേക്ക് പാഞ്ഞു പോകുമ്പോൾ വാഴപ്പിള്ളിയിൽ അവനെക്കുറിച്ചോർത്ത് ആവലാതിപ്പെട്ടുകൊണ്ട് സെക്യൂരിറ്റിയായ ശശിയേട്ടൻ മാത്രം ഇടയ്ക്കിടെ ഗേറ്റിലേക്ക് നോക്കിയിരുന്നു.

 

 

*******

 

 

തുളച്ചു കയറുന്ന പ്രകാശത്തിന്റെ തീവ്രതയിൽ കണ്ണുകൾ ഇറുക്കിയടച്ചും നെറ്റി ചുളിച്ചുമൊക്കെ ഏദൻ അസ്വസ്ഥത പ്രകടിപ്പിച്ചു.

 

പിന്നെ പതിയെ ചിമ്മിത്തുറന്നു.

 

ശീതീകരിച്ച മുറിയിലാണ് താനെന്ന് അവന് ബോധ്യം വന്നു.

 

ചെന്നു കയറിയപ്പോൾ മുതൽ മുറിവ് ഡ്രസ്സ്‌ ചെയ്ത്, ദേഹത്തെ ചതവുകളിൽ മരുന്ന് വച്ചു കെട്ടുന്നത് വരെയും താൻ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു.

 

പിന്നീട് രണ്ടു മണിക്കൂർ നീണ്ട ഒബ്സെർവേഷനിടയ്ക്ക് താനെപ്പോഴോ മയങ്ങിപ്പോയിരുന്നു. എപ്പോഴാണ് തന്നെയവർ മുറിയിൽ എത്തിച്ചത്?

 

അവനാലോചനയോടെ ചുറ്റും കണ്ണോടിച്ചു.

 

ആ മിഴികളിൽ കാണാൻ കൊതിച്ചൊരു രൂപം തറഞ്ഞു.

 

കസേരയിലിരുന്ന് മേശമേൽ തല വച്ചു കിടക്കുന്ന തെന്നൽ!

 

ശാന്തമായി ഉറങ്ങുകയാണ്.

ശ്വാസനിശ്വാസങ്ങൾക്ക്‌ അനുസരിച്ച് ആ ദേഹം പതിയെ ഉയർന്നു താഴുന്നു.

മുടിയിഴകൾ പാതി മറച്ച മുഖത്തിലേക്ക് അവന്റെ കണ്ണുകൾ തറഞ്ഞു നിന്നു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.