മരം പെയ്യുമ്പോൾ [ജോ] 104

 

എല്ലാവരും ഒന്നിളിച്ചു കാണിച്ചു.

 

“അവൻ പ്രേമിക്കട്ടെടാ.. അവനെ ആരെയെങ്കിലും സ്നേഹിക്കട്ടെ.

 

ഈ നോ ഗേൾസ് എന്നത് എല്ലാരേം കൊണ്ട് കഴിയുന്നതൊന്നും അല്ലെടാ… ഒരു പ്രായം കഴിയുമ്പോ നമ്മളെ ആരെങ്കിലുമൊക്കെ സ്നേഹിച്ചിരുന്നെങ്കിലെന്ന് നമുക്ക് തന്നെ തോന്നും.

മനുഷ്യൻ എപ്പോഴും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ജീവിയാണ്.” റോബിൻ പറഞ്ഞു നിർത്തിയപ്പോഴേക്കും മറ്റു മൂന്ന് പേരും പരസ്പരം നോക്കി.

 

“ഡേയ്… ഡേയ്… കൂടുതൽ ഡയലോഗ് ഒന്നും വേണ്ട… ആളാരാന്ന് പറഞ്ഞാ മാത്രം മതി.”

 

റോബിനൊന്ന് ഇളിച്ചു കാണിച്ചു.

“അപ്പുറത്തെ ബാച്ചിലെ നയന.”

 

അവൻ നിഷ്കളങ്കഭാവത്തിൽ നിന്നു.

 

“എന്നാലും ഏദന്റെ കാര്യം അങ്ങനെയങ്ങ് വിട്ടു കളയാൻ ഒക്കുമോ?” അത്രയും നേരം മിണ്ടാതിരുന്ന അജിത്ത് താടിയുഴിഞ്ഞു കൊണ്ട് ഗൂഢഭാവത്തിൽ അവനെ നോക്കി.

 

നാല് പേരുടെ ചുണ്ടിലും ഒരു പുഞ്ചിരി തത്തിക്കളിച്ചു.

 

******

 

അന്ന് രാത്രിയും വീട്ടിൽ അപ്പച്ചനും അമ്മച്ചിയും ഇല്ലായിരുന്നു.

 

ഏദന് പിന്നവിടെ നിൽക്കാൻ തോന്നിയില്ല. പിറ്റേന്ന് ഒന്നുമറിയാത്ത പോലെയുള്ള പെരുമാറ്റം കൂടി കണ്ടാൽ അറയ്ക്കും!

 

അവൻ വണ്ടിയുമെടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി. രാത്രി നിരത്തിലൂടെ അവന്റെ ബൈക്ക്‌ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു.

 

ഒടുവിൽ ബൈക്ക് ഒതുക്കി വച്ച് തോടിനോട് ചേർന്ന് നിൽക്കുന്ന കൊന്നമരത്തിന്റെ കീഴിൽ ചെന്നിരുന്നു. ഇരുട്ടിൽ ചീവീടുകളുടെ കരച്ചിലുകൾ മാത്രം.

തന്റെ മനസ്സിന്റെ സമ്മർദ്ദവും അതിനൊപ്പം കരഞ്ഞു തീരട്ടെന്നു അവൻ കരുതി.

 

ഏറെ നേരം വിങ്ങിയ നെഞ്ചിന്റെ നോവുകൾ അവിടെ പെയ്തു തീർന്നു. ഇരുളിലെ ദൂരെയുള്ള നിഴലുകളിൽ നോട്ടം നട്ടിരിക്കെ മറുവശത്തെ റോഡിൽ കൂടി ഒരു ഇന്നോവ ക്രിസ്റ്റ പാഞ്ഞു പോകുന്നത് കണ്ടു.

 

അവൻ കണ്ണുകൾ ചുരുക്കി നോക്കി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.