മരം പെയ്യുമ്പോൾ [ജോ] 105

 

“നിനക്ക് വന്നപ്പോ മുതൽ അവളോടൊരു സോഫ്റ്റ്‌കോർണർ ഉണ്ടല്ലോ… സത്യം പറ മോനെ..” വിഷ്ണു കുത്തിന് പിടിച്ച് അവനിലേക്ക് അടുപ്പിച്ചു.

 

ഏദൻ മുഖമുയർത്തി ജാഫറിന് കാതുകൂർപ്പിച്ചു.

 

“എന്റെ ഉമ്മച്ചിയാണെ സത്യം അങ്ങനൊന്നൂല്ല!”

 

“ഹാ… എങ്കി ഓക്കേ.” വിശ്വാസമായ മട്ടിൽ വിഷ്ണു പിടി വിട്ടു.

 

“അല്ലേലും വേറെ മതത്തിലെ പെൺപിള്ളേരേം കൊണ്ട് ചെന്നാൽ ഉമ്മ കവുളി മടൽ കൊണ്ടടിക്കും.” ജാഫർ ഷർട്ടിന്റെ ചുളിവ് കുടഞ്ഞു ശരിയാക്കുന്നതിനിടയിൽ പിറുപിറുത്തു.

 

ഏദന് ചിരി വന്നു. അവനാ കാഴ്ച വെറുതെ ഉള്ളിൽ കണ്ടു. പക്ഷെ, തെന്നലിനെ ജാഫറിനോട് ചേർത്ത് ആലോചിക്കുമ്പോഴൊക്കെ പേരറിയാത്ത ഒരസ്വസ്ഥത അവനെ മൂടിക്കൊണ്ടിരുന്നു.

 

പിന്നെ പിന്നെ എപ്പോഴൊക്കെയോ ഏദനെ ചതിച്ചു കൊണ്ട് അവന്റെ കണ്ണുകൾ അവളെ തേടിപ്പോയിട്ടുണ്ട്. രാവിലെ ക്ലാസിൽ വൈകി വന്നു കയറുമ്പോൾ ആദ്യം നോക്കുന്നത് ബെഞ്ചിന്റെ മൂലയിൽ അവൾ സ്ഥാനം പിടിച്ചോ എന്നാണ്.

 

“ഓ വന്നു!” അതും പറഞ്ഞ് ഒട്ടും താല്പര്യമില്ലാത്തവനെപ്പോലെ മറുവശത്ത് ചെന്നിരിക്കും.

 

ഇടയ്ക്കിടയ്ക്ക് കർച്ചീഫുരഞ്ഞു ചുവന്ന മൂക്കിൻതുമ്പിലേക്ക് അവനറിയാതെ നോക്കിയിരിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയം അവളും വയറു നിറച്ച് ഉണ്ണുന്നോ എന്ന് നോക്കി ഉറപ്പു വരുത്തും.

 

തിരിച്ചും ഇതുപോലൊക്കെ തന്നെയായിരുന്നു തെന്നലിന്. പത്ത് മണിക്ക് ക്ലാസ്സ് തുടങ്ങും മുൻപേ അവൾ ആ ബെഞ്ചിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും. അപ്പോൾ മുതൽ വാതിൽക്കൽ അവന്റെ ശബ്ദം മുഴങ്ങും വരെ വാച്ചിൽ നോക്കിയിരിക്കും.

 

അവൻ എത്തിക്കഴിഞ്ഞാൽ പിന്നൊരു സമാധാനമാണ്.

 

റോബിനോടും കൂട്ടരോടും കഥ പറഞ്ഞ് ബോഗൈൻ വില്ല പടർന്ന മതിലിൽ ചാരി നിൽക്കുന്നവനെ നോക്കി ജനലരികിൽ നിൽപ്പുറപ്പിക്കും.

 

ഇരുവരും തങ്ങൾ സ്വകാര്യമായി ചെയ്യുന്ന കള്ളത്തരങ്ങൾ പരസ്പരം തിരിച്ചറിഞ്ഞില്ലെങ്കിലും അവരെ വീക്ഷിച്ചു കൊണ്ട് നാല് ജോഡിക്കണ്ണുകൾ സദാ ജാഗരൂകരായിരുന്നു.

 

“ഒരു പ്രേമം മണക്കുന്നല്ലോ അളിയാ…”

വിഷ്ണു റോബിന്റെ ചെവിയിൽ പിറുപിറുത്തു.

 

“മ്മ്…” അവനൊന്ന് ഇരുത്തി മൂളി.

 

“അന്ന് എന്തായിരുന്നു! എനിക്ക് അവളോട് എന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചു നിങ്ങൾ നടത്തിയ ബഹളം!” ജാഫർ മൂന്ന് പേരെയും മുഖം ചുളിച്ചു നോക്കി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.