മരം പെയ്യുമ്പോൾ [ജോ] 105

ശശിയുടെ മുഖത്തൊരു പരിഭ്രമം മിന്നി മാഞ്ഞു.

 

“ങ്‌ഹേ? അപ്പച്ചൻ ഇന്ന് വരില്ലേ?”

 

“അത് മോനെ.. ഇല്ലെന്ന് പറഞ്ഞു. അമ്മച്ചിയും പോയിട്ടുണ്ട് അപ്പച്ചനൊപ്പം.”

 

കൂടുതലൊന്നും ചോദിക്കാൻ ഇല്ലായിരുന്നു അവന്. രണ്ടു മൂന്ന് നിമിഷങ്ങൾ അയാളെ ഉറ്റു നോക്കി നിന്നിട്ട് അവൻ പിന്തിരിഞ്ഞു നടന്നു. ദേഷ്യത്തിനും അപ്പുറം സങ്കടമെന്ന വികാരം കണ്ണുകളെ നനയ്ക്കുന്നുണ്ട്.

 

ഹാളിലേക്ക് കയറിയപ്പോൾ ക്രിക്കറ്റും കണ്ട് ചിപ്സും കൊറിച്ച് സോഫയിലിരിക്കുന്ന ഡാനിയേലിനെയാണ് അവൻ കണ്ടത്.

 

ഷോൾഡറിൽ തൂങ്ങിയ ബാഗെടുത്ത് അവൻ മേശയുടെ മുന്നിലേക്ക് വീശിയെറിഞ്ഞു. ബാഗ് ചെന്നിടിച്ചതോടെ അതിലിരുന്ന ഫ്ലവർവേസ് മറിഞ്ഞു വീണു ചിന്നിച്ചിതറി.

 

“നിനക്ക് പ്രാന്താണാടാ..?” ചീറിക്കൊണ്ട് ഡാനിയേൽ എഴുന്നേറ്റു.

 

“അതേ ഭ്രാന്ത് തന്നെയാ..

അമ്മച്ചി പോയപ്പോ നീ തടയാഞ്ഞത് എന്താ?”

 

“ഓഹ്. ഞാൻ തടഞ്ഞാൽ നിൽക്കുന്നവര് തന്നെ. പോയി പണി നോക്കെടാ.” ഡാനിയേൽ വീണ്ടും സോഫയിലമർന്നു.

 

അയാളെ തുറിച്ചു നോക്കിയിട്ട് അവൻ സ്റ്റെയർ അമർത്തിച്ചവിട്ടിക്കയറി.

 

മുറിയിലെത്തി ലൈറ്റിട്ട് അവൻ കിടക്കയിൽ ചെന്ന് വീണു.

 

അമ്മച്ചിയോടും അപ്പച്ചനോടുമുള്ള വെറുപ്പ് മാത്രം ഉള്ളിൽ നുരഞ്ഞു പൊന്തിക്കൊണ്ടിരുന്നു.

 

ഓർമ വച്ച കാലം മുതലേ കാണുന്നതാണ് ഈ സംഭവവികാസങ്ങൾ ഒക്കെയും. രാത്രിയാകുമ്പോ അപ്പച്ചനൊപ്പം യാത്രയാവുന്ന അമ്മച്ചിയെക്കാണുമ്പോൾ ആദ്യമാദ്യം പരിഭവമായിരുന്നു. കാര്യങ്ങൾ മനസ്സിലായത് കൊണ്ടാവും ചേട്ടായിയും ചേച്ചിയും തന്നെയും കൊണ്ട് മുറിയടച്ചു കിടക്കും. പിന്നെ പിന്നെ ആരൊക്കെയോ പറഞ്ഞറിഞ്ഞു. എംഎൽഎയുടെ കസേരയ്ക്ക് വേണ്ടി കണ്ടവന്മാരുടെ മുന്നിൽ മടിക്കുത്തഴിപ്പിക്കാൻ കൊണ്ടു നടക്കുകയാണ് അമ്മച്ചിയെ അപ്പച്ചനെന്ന്.

 

അറിഞ്ഞതൊന്നും ക്ഷമിക്കാൻ കഴിയുന്നതായിരുന്നില്ല. എപ്പോഴോ ഒരിക്കൽ തടയാൻ നോക്കിയപ്പോൾ ഉത്തരം തന്നത് അപ്പച്ചന്റെ ചൂരലാണ്. പണ്ട് മുതലേ പേടിയായിരുന്നു അപ്പച്ചനെ. എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ അതിഷ്ടപ്പെട്ടില്ലെങ്കിൽ പുറം പൊളിയും വരെ തല്ലും.

 

എം എൽ എ ആയപ്പോഴും, എല്ലാം നേടിയപ്പോഴും കഴിഞ്ഞെന്ന് കരുതി.

 

കുറച്ചു കാലമായി ഈയൊരു പോക്ക് ഇല്ലാതിരുന്നതാണ്. ഇപ്പോ വീണ്ടും തുടങ്ങിയിരിക്കുന്നു!

 

ഇനിയിപ്പോ അടുത്ത ഇലക്ഷന് ഭരണപക്ഷം കസേരയിൽ നിന്നിറങ്ങും, അത്രയ്ക്ക് നല്ല കാര്യങ്ങളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും പ്രതിപക്ഷം ഭരണപക്ഷമാവും. മന്ത്രിക്കസേരയ്ക്ക് വേണ്ടിയായിരിക്കും ഇപ്പോൾ അപ്പച്ചൻ….

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.