മരം പെയ്യുമ്പോൾ [ജോ] 105

ബെഞ്ചിനുമപ്പുറം ജനാലയിലൂടെ പുറത്തേക്ക് കയ്യിട്ട് മഴത്തുള്ളികൾ കൈക്കുമ്പിളിൽ ശേഖരിച്ചു കൊണ്ട് തെന്നൽ നിൽപ്പുണ്ടായിരുന്നു.

 

“ദേണ്ട്രാ ലവളെ നോക്കെടാ..” റോബിൻ ചിരിച്ചു കൊണ്ട് ഏദനെ തട്ടിവിളിച്ചു കാണിച്ചു.

 

റോബിൻ നേരത്തെ പറഞ്ഞതോർത്തുകൊണ്ട് ഏദൻ അടക്കി ചിരിച്ചു. പിന്നെ അവൾക്ക് പിന്നിൽ ശബ്ദമുണ്ടാക്കാതെ നടന്നടുത്തു.

 

പുറത്തെ മഴയുടെ ഇരമ്പലിനും അകത്തെ കുട്ടികളുടെ ബഹളങ്ങൾക്കുമിടയിൽ പതിഞ്ഞ ഈണത്തിലുള്ള മൂളലുകൾ അവന്റെ കാതുകൾ പിടിച്ചെടുത്തു.

 

“മേഘം പൂത്തു തുടങ്ങി..

മോഹം പെയ്തു തുടങ്ങി..

മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം!”

 

അവൾക്ക് പിന്നിൽ നിന്നവന്റെ മിഴികൾ മേഘങ്ങളിലും മഴയിലും കൊരുത്തു നിന്നു. അവയ്ക്ക്‌ പുതിയൊരു ഭാവമുണ്ടോ?

 

 

 

******

 

 

റോബിന്റെ കൂടെ ഊര് മുഴുവനും ചുറ്റി നടന്ന ശേഷം ഏദന്റെ ബൈക്ക് വാഴപ്പിള്ളി ഹൗസിന്റെ ഗേറ്റിന് മുന്നിൽ ബ്രേക്കിട്ടു നിന്നു.

 

“ശശിയേട്ടോ…” അവൻ നീട്ടി വിളിക്കും മുന്നേ സെക്യൂരിറ്റിയുടെ അനക്കം ഗേറ്റിനടുത്ത് അറിഞ്ഞു.

 

“ദേ തുറക്കുന്നു മോനെ.” അയാൾ ഗേറ്റിലെ പൂട്ട് തുറന്ന് പാളി ഒരു വശത്തേക്ക് നീക്കിപ്പിടിച്ചു.

 

അതോടെ അവന്റെ ബൈക്ക് ഇരമ്പലോടെ പോർച്ചിലേക്ക് കയറി.

 

“അപ്പച്ചൻ പുറത്തോട്ടു പോയോ?” അടുത്ത് കാണാറുള്ള ഇന്നോവ ക്രിസ്റ്റയുടെ അഭാവത്തിൽ അവൻ ചോദിച്ചു കൊണ്ട് ബൈക്കിൽ നിന്നിറങ്ങി.

 

“മ്മ്…” ശശി മൂളിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല.

 

“എന്തിനാ ശശിയേട്ടാ ഈ ഗേറ്റ് പൂട്ടുന്നേ.. നിധിയൊന്നും ഇല്ലല്ലോ ഇതിന്റാത്ത്.” അയാൾ വീണ്ടും ഗേറ്റ് പൂട്ടുന്നത് നോക്കി തമാശരൂപത്തിൽ അവൻ ചോദിച്ചു.

 

“അല്ലാ.. അപ്പച്ചൻ ഇന്ന് വരില്ലേ.. പിന്നെന്തിനാ ഇപ്പോഴേ പൂട്ടുന്നേ..”

അവന്റെ കണ്ണുകൾ കുറുകി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.