മരം പെയ്യുമ്പോൾ [ജോ] 105

 

“എടാ കള്ളത്തിരുമാലി… എന്തേലും കള്ളത്തരം ഉണ്ടേൽ പിടിച്ചു ചെവരിൽ തേക്കും. ലില്ലീടെ പ്രശ്നം വന്നപ്പോൾ നമ്മളൊരുമിച്ച് എടുത്ത തീരുമാനമാണ്, നമ്മടെയൊന്നും ജീവിതത്തിൽ ഇനി പെണ്ണില്ലെന്ന്. സൊ മറക്കണ്ട, നോ ഗേൾസ്.” ഏദൻ മുന്നോട്ട് വന്നുകൊണ്ട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

 

“അല്ല.. ഞാനൊരു സഹജീവി സ്നേഹം കൊണ്ട്… ഓർഫൻ ആയ കൊച്ചല്ലേ..” ജാഫർ വിക്കി.

 

“ഹ്മ്മ്…” ഒന്നമർത്തി മൂളിയെങ്കിലും ഏദന്റെ ഹൃദയത്തിന്റെ കോണിലെവിടെയോ ആ വാക്ക് പറ്റിപ്പിടിച്ചു.

 

‘ഓർഫൻ!’

 

“അവൾക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളിടത്തോളം കാലം ഓർഫനെന്ന് വിളിച്ച് സഹതപിക്കണ്ട.

നാണം കെട്ട തന്തയ്ക്കും തള്ളയ്ക്കും ഉണ്ടാകുന്നതിലും ഭേദം ഓർഫൻ ആണെന്ന് പറയുന്നതാണ്.

അച്ഛനും അമ്മയും ആരെന്ന് ചോദിക്കുമ്പോൾ വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും പേര് പറയുന്നതിലും ഭേദം അറിയില്ലെന്ന് പറയുന്നത് തന്നെയാണ്.”

 

അമർത്തിയ സ്വരത്തിൽ ഏദൻ പറയുമ്പോൾ റോബിന്റെയും കൂട്ടരുടെയും ചിരികളികൾ നിലച്ചിരുന്നു. അവരൊന്നും മിണ്ടാതെ അവനെത്തന്നെ നോക്കി.

 

നിസ്സംഗത മൂടിയ മുഖമാണെങ്കിലും അവന്റെ കണ്ണുകളിൽ ഒളിപ്പിച്ച സങ്കടങ്ങളുടെ ഉറവകൾ ആത്മാർത്ഥ സുഹൃത്തെന്ന നിലയിൽ റോബിൻ കാണുന്നുണ്ടായിരുന്നു.

 

അവൻ ഏദന്റെ തോളിൽ രണ്ടു തട്ട് തട്ടി.

 

“അളിയാ… മേപ്പോട്ട് നോക്ക് മേഘം മൂത്രമൊഴിക്കാൻ പോണ്.”

 

ഏദൻ ഞെട്ടി മാനത്തേക്ക് നോക്കി. വാനം കറുത്ത് തുടങ്ങിയിരിക്കുന്നു.

 

“അളിയാ വായും തുറന്ന് നോക്കല്ലേ.. മൂത്രം വായിൽ തന്നെ വീഴും.”

 

“ഈൗഹ്..” റോബിന്റെ കൈ തട്ടി മാറ്റി ഏദൻ അവനെ അയ്യേ എന്ന രീതിയിൽ നോക്കി.

 

അപ്പോഴേക്കും തുള്ളിക്കൊരു കുടം കണക്കെ മഴ ആർത്തലച്ചു വന്നു. അഞ്ചു പേരും ക്ലാസ്സിലേക്ക് ഓടിക്കയറി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.