മരം പെയ്യുമ്പോൾ [ജോ] 105

അവൾ മിഴിഞ്ഞ കണ്ണോടെ അവനെ നോക്കി.

തുടുത്ത മുഖമാണ്. കട്ടി മീശയും ഡ്രിം ചെയ്ത് ഒതുക്കിയ താടിയും. മുടിയിഴകൾ വളർന്നത് ചെവിയും കഴിഞ്ഞ് നീണ്ടു കിടക്കുകയാണ്.

 

“ഒന്നും പറഞ്ഞില്ല. ലുക്ക്‌ അല്ലെ?”

 

അവൾ അറിയാതെ തലയാട്ടി.

 

“അതുകൊണ്ടാണോ ഇങ്ങനെയിരുന്നു ചോരയൂറ്റുന്നത്?

ചേട്ടായിയോട് പറയട്ടെ ഇവിടെ പിടക്കോഴിയുടെ ശല്യമുണ്ടെന്ന്!” തെന്നലിന്റെ മുഖം മഞ്ഞളിച്ചു.

 

അവൻ പറയട്ടെ എന്ന രീതിയിൽ ഡാനിയേലിനെ കണ്ണുകാണിക്കുകയും പുരികക്കൊടികൾ പൊക്കുകയും ചെയ്തു.

 

അവൾ മുഖം വെട്ടിച്ചു മാറ്റി നേരെയിരുന്നു.

 

അപ്പോൾ തന്നെ റോബിന്റെ വലം കൈ നീണ്ടുവന്ന് ഏദന്റെ തോളിലമർന്ന് അവനെ അങ്ങോട്ടേക്ക് വലിച്ചു.

“എടാ എരപ്പെ. നീ ആനയാണ് തേങ്ങയാണ് എന്ന് പറഞ്ഞ് ബിൽഡപ്പ് കൊടുത്ത് ആ പെണ്ണിനെ പേടിപ്പിച്ചു വച്ചപ്പോൾ നീയങ്ങോട്ട് കേറി ഒലിപ്പിക്കുന്നോ!”

 

“ഒലിപ്പിച്ചത് നിന്റെ മറ്റവള് ലില്ലി. ഒരേ സമയം നാലെണ്ണത്തിനോട് ഒലിപ്പിച്ചു നടന്നവൾ.”

 

റോബിൻ പല്ല് കടിച്ചുകൊണ്ട് അവളെ നോക്കി.

 

“അലവലാതി. ആ പെണ്ണ് ആ മൂലയ്ക്ക് ഇരുന്നെന്നും പറഞ്ഞ് എനിക്ക് ഒരു കുരുവും ഇല്ല. നീ വേണേൽ പറഞ്ഞു വിടാൻ നോക്ക്.”

 

അവൻ അമർത്തിയ സ്വരത്തിൽ പറഞ്ഞു കൊണ്ട് നിർത്തി.

 

“പക്ഷെ അവളെവിടെയിരിക്കും?” തന്നെ കുറച്ചു നേരമായി അലട്ടിയ പ്രശ്നം ഏദൻ ആരാഞ്ഞു.

 

“ആ ഡാനിയേൽ പിടിച്ചു മടിയിലിരുത്തട്ടെ.”

 

ഏദന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും റോബിൻ ഒന്നിളിച്ചു.

 

“എടാ നിന്റെ അപ്പച്ചൻ ഒന്നൂല്ലേലും ഒരു എംഎൽഎ അല്ലെ?

അതും പോരാഞ്ഞ് ഈ ഒണക്ക ഇൻസ്റ്റിറ്റ്യൂട്ട് അങ്ങേരുടെയും.

ഫ്രണ്ടിൽ നിന്ന് കാലകേയന്റെ ഭാഷ പറയുന്നത് സ്വന്തം ചേട്ടായിയും. അവളുടെ ഇരിപ്പ് വശത്തിന്റെ കാര്യം പുതിയ ബഞ്ച് ഇറക്കിയിട്ടാണെങ്കിലും അവർ നോക്കിക്കോളും.

നീ സങ്കടപ്പെടണ്ട.”

 

“ഹ്മ്മ്…” ഏദൻ ആലോചനയോടെ മൂളി.

പിന്നെ ഗൂഢമായി തെന്നലിനെയൊന്ന് നോക്കി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.