അത്താഴത്തിനിടെ പാത്രത്തിൽ വീണു കിടന്ന അവളുടെ മുടി എഴുത്തുകളഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കുന്നത് കണ്ട് അവളെന്നോടു ചോദിച്ചു “ഇതെന്തുപറ്റി… കഴിക്കുന്ന പാത്രത്തിലോ മറ്റോ അറിയാതെ എന്റെ ഒരു മുടിനാരെങ്ങാനും കണ്ടാൽ കഴിക്കാതെ വലിയ ഒച്ചപ്പാടുണ്ടാക്കി എഴുന്നേറ്റു പോകുന്ന ആളായിരുന്നല്ലോ…. ” അവളുടെ ചോദ്യം കേട്ട് അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് വീണ്ടും കഴിക്കുന്ന എന്നോട് അവൾ വീണ്ടും ചോദിച്ചു. “എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതു കൊണ്ടാണോ ഏട്ടാ എന്നെ വഴക്കു പറയാഞ്ഞത്…” ഇടറിയ സ്വരത്തോടുള്ള അവളുടെ […]
Tag: Malayalam Short stories
ഈ നമ്പർ നിലവിലില്ല 12
Author : പോളി പായമ്മൽ ഫേസ് ബുക്ക് ഒരു ഹരമായിരുന്നു അവൾക്ക് ,ഫേസ് ബുക്കിലെ സൗഹൃദങ്ങളും. കാണാൻ അതീവ സുന്ദരിയായിരുന്നതിനാൽ ഇഷ്ടം പോലെ ഫ്രണ്ട് റിക്വസ്റ്റുകൾ വരുമായിരുന്നു. ഒറിജിനോ ഫേക്കോ എന്നൊന്നും നോക്കാതെ എല്ലാം അവൾ സ്വീകരിച്ചിരുന്നു. ചില ഗുഡ് മോർണിങ്, ഗുഡ് നൈറ്റ് ചിത്രങ്ങൾ കൊച്ചു കൊച്ച് കവിതകൾ അവൾ എന്നും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒത്തിരി ലൈക്കുകളും കമൻറുകളും കിട്ടുമ്പോൾ അവൾ തീർത്തും സന്തോഷവതിയായിരുന്നു. ഓൺലൈനിൽ ഇടക്കിടെ സമയം കിട്ടുമ്പോൾ അവൾ വരുമായിരുന്നു.ആരോടൊക്കെയോ ചാറ്റ് ചെയ്യുമായിരുന്നു. […]
വഴി വിളക്ക് 7
മോളെ …….. മോളെ…………… രാധേ ……… രാധേ …….. അവിടെ ആരും ഇല്ലേ ? ഒന്നു ഇവിടം വരെ വരാൻ . ആ വിളിയും കേട്ടാണ് രാധ അടുക്കളയിൽ നിന്നും വന്നത്. എന്തിനാ ഇങ്ങനെ വിളികുന്നെ . ഞാൻ പറയാറില്ലേ രാവിലെ ഇങ്ങനെ ഒച്ച കാട്ടി വിളിക്കരുതെന്ന്. മോളെ ഒന്നു പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വന്നു എല്ലാകാര്യങ്ങളും ചെയ്തു താരാന്നു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് അത് മനസിലാകില്ല . മോള് സമയം പോയിന്നു പറഞ്ഞു ഒരു […]
ദുആ 38
“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ” അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ […]
ഊട്ടി 17
വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്…. ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് … ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍… എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു …. ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ് അവളുടെ സുന്ദരമായ വെള്ളാരം കണ്ണുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്ന് മനസിലായത്… കൂടെയുള്ളവര്‍ നീട്ടിമൂളി നടന്നു നീങ്ങിയെങ്കിലും കൃത്യതയോടെ നോട്ട് മനസിലാക്കി ചില്ലറ […]
അഗ്രഹാരത്തിലെ സീത 14
“ഇപ്പൊ തീർന്നല്ലോ പ്രശ്നം ” പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി. സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു. “അച്ചായാ എന്താ ഈ ചെയ്തത്? […]
മൂക്കുത്തി 17
ഓണത്തിനു പത്തു ദിവസം സ്കൂൾ അടച്ചു. ഭാര്യയേയും മോനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വീട്ടിൽ വന്ന ഞാൻ കണ്ടത് മേശപ്പുറത്തിറക്കുന്ന അവളുടെ മൂക്കുത്തി ആണ്. ഇവൾ ഇതു മറന്നോ? എന്തായാലും പറയണ്ട പറ്റിക്കണം. ഇടക്കുള്ള ഫോൺ വിളികളിൽ രണ്ടാളും മൂക്കുത്തിയെ കുറിച്ച് സംസാരിച്ചില്ല. ഇവൾ ഇതു മറന്നോ? അത്രക്കും ആഗ്രഹം പറഞ്ഞ് വേടിപ്പിച്ചിട്ട് ഒരു മാസം ആയില്ല. ഇങ്ങടു വരട്ടെ ശരിയാക്കി കൊടുക്കാം…. മനസ്സിൽ ദിവസവും ഈ ചിന്ത മാത്രം ആണ്. ഇതിന് മറുപടി എങ്ങനെ […]
തേപ്പിന്റെ മറുപുറം 27
മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ രേണുനെ നോക്കി… അവൾ നേരത്തെ ഉറങ്ങിയാരുന്നു.അവനെണീറ്റ് ബാൽക്കണിയിൽ പോയിരുന്നു… മനസ്സിൽ അവൾ മാത്രമേ ഉള്ളൂ… റോസി ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ഉള്ള അവൾ എന്തായാലും ഒരു റോസാപ്പൂ തന്നെയാണെന്നവന്റെ മനസ്സ് പറഞ്ഞു.എഴുതാൻ തുടങ്ങിയ കാലം തൊട്ട് ഒരുപാട് പെൺകുട്ടികളുമായി സംസാരിച്ചിട്ടുണ്ട്.. എല്ലാരുടെയും ഒരേ […]
ഗർഭിണി 21
Author : Reshma Raveendran “മാളവികയുടെ ആരാ വന്നിട്ടുള്ളത്? ” നേഴ്സിന്റെ ചോദ്യം കേട്ടതും സുധി ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു ചെന്ന് ആവലാതിയോടെ ചോദിച്ചു. “സിസ്റ്റർ മാളവിക എന്റെ പെങ്ങളാണ്. അവൾക്കെന്തു പറ്റി. ” ചോദിച്ചു തീർന്നതും സുധിയുടെ കണ്ണുകൾ നിറഞ്ഞു. തന്നേക്കാൾ ഏഴു വയസ്സിന് ഇളപ്പമാണ് മാളവിക. പെങ്ങളായിട്ടല്ല മകളെ പോലെ ആണ് അവളെ സ്നേഹിക്കുന്നത്. രാവിലെ തലചുറ്റി വീണ അവളെയും കൊണ്ട് വന്നതാണ് സുധി.. “മാളവികയെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒന്ന് ചെന്ന് […]
എന്റെ അനിയൻ 208
ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു.. ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു… പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു… ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ […]
പുനർ സംഗമം 16
അഖിൽ അമ്മയേ അഡ്മിറ്റാക്കിയ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി കാന്റീനിലേക്ക് നടക്കുമ്പോൾ എതിരേ വരുന്ന ആളിനേ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു. അത് നന്ദനയായിരുന്നു. ആറു വർഷത്തേ പ്രണയത്തിനും അതിനു ശേഷം താലികെട്ടി സ്വന്തമാക്കിയവൾ. പ്രണയിക്കുന്ന സമയത്ത് എല്ലാവരേ പോലെ അവരും തങ്ങളുടെ നല്ല സ്വഭാവം മാത്രം പുറമേ കാണിച്ചു. കല്യാണം കഴിഞ്ഞ ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് അവരുടെ ഈഗോ പ്രവർത്തിച്ചു തുടങ്ങി. അതിനു കൂട്ടായി അഖിലിന്റെ അമ്മയും. അമ്മക്ക് നന്ദനയേ എന്തോ ഇഷ്ടമായിരുന്നില്ല. […]
ദേവു 31
മേപ്പനാട്ട് എന്ന വലിയ തറവാട്ടിലാണ് ഞാൻ ജനിച്ചത്.അമ്മ അച്ഛൻ, ചിറ്റമ്മ ,അമ്മാവൻ, ഇളയച്ഛൻ ,മുത്തശ്ശി, മുത്തശ്ശൻ തുടങ്ങി മക്കൾ മരുമക്കളടക്കം ഒരുപാട് പേര് ഉണ്ടായിരുന്നു തറവാട്ടിൽ. ” അപ്പു ഇന്ന് സ്കൂളിൽപോണില്ലേ ചേച്ചിയമ്മേ ….?” “ഓ എന്റെ രാധേ നീ ഒന്നു അവനെ വിളിച്ചുണർത്തുമോ.. ” ഇളയമ്മ വന്നു എന്നെ വിളിച്ചുണർത്തി ഞാൻ കണ്ണു തിരുമ്മി നേരെ അടുക്കളയിലേക്ക് നടന്നു. ” അയ്യേ,, ആൺകുട്ട്യോള് ഉറക്കമെഴുന്നേറ്റ് അടുക്കളയിലേക്കാണോ വരുവാ.ഉമ്മറത്തല്ലേ പോവേണ്ട അപ്പുവേ..?” മുത്തശ്ശി മുറുക്കാൻ ചവച്ചു കൊണ്ട് […]
അച്ഛൻ ഭാഗം – 2 8
അച്ഛൻ ഭാഗം – 1 Achan Part 2 by Muhammed Rafi മോളോട് ഞാൻ പറയാൻ പോവുന്ന കാര്യം കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് ! ഇനി അഥവാ തോന്നിയാലും ഉള്ളത് പറയാതരിക്കാൻ വയ്യ !! നിന്റെ അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല ഞാൻ ഈ ആലോചനയുമായി വന്നത് ! ആ പേര് പറഞ്ഞു മോള് അച്ഛനോട് ദേഷ്യം ഒന്നും കാട്ടാരുത് ! നിന്റെ അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു എല്ലാ നിനക്ക് അറിയാവുന്നത് അല്ലേ […]
വസന്തം മറന്ന പൂക്കൾ 22
വസന്തം മറന്ന പൂക്കൾ ശ്യാം “അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ […]
പ്രവാസി വാങ്ങിയ നായ 22
Author : നൂറനാട് ജയപ്രകാശ് സ്വദേശിവൽക്കരണം കാരണം കഞ്ഞികുടിമുട്ടിപ്പോയ ഞാനെന്ന പ്രവാസി വീട്ടിൽ വന്നു. എന്റെ വീട്ടിലാണെങ്കിൽ ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞ വീട്ടിലേ പ്രതീതി….. ഏതോ ഒരു സൗദിപ്പെണ്ണിനേ കയറിപ്പിടിച്ചതിന് മൂന്നാല് വർഷത്തേ ജയിൽശിക്ഷ അനുഭവിച്ച് വന്നവനോട് പെരുമാറുന്ന പോലെയുള്ള പെരുമാറ്റം. ലീവിന് വരുമ്പോൾ വൈകിട്ടത്തേക്ക് എന്താ ഏട്ടാ ചപ്പാത്തി മതിയോ അതോ പുഴുക്കുണ്ടാക്കണോ എന്നും ചോദിച്ച് പിറകേ നടക്കുന്ന പെമ്പറന്നോത്തി താടിക്ക് കയ്യും കൊടുത്തിരിക്കുന്നു. അവളുടെ അരികിലെത്തിയപ്പോൾ “നഷ്ടസ്വപ്നങ്ങളേ…. നിങ്ങളെനിക്കൊരു…. ദുഃഖസിംഹാസനം തന്നു….. ” […]
വെറുക്കപ്പെട്ടവൾ 16
Author : സുധീ മുട്ടം “കൊടുത്ത കാശ് മുതലായി മച്ചാനേ.നല്ല അടിപൊളി ഐറ്റം.ഇനിയൊരു പ്രാവശ്യം കൂടി കിട്ടിയാലും നല്ലൊരു മുതലാണ്…” നന്ദൻ വിനയിനോടത് പറഞ്ഞു പിന്തിരിയുമ്പോൾ കണ്ടു നനഞ്ഞൊഴുകിയ മിഴികളുമായി പിന്നിൽ വേദ നിൽക്കുന്നു… “ഇവളിതുവരെ പോയില്ലായിരുന്നോ..ഛെ ആകെ കുളമായി…” നന്ദൻ മനസ്സിലോർത്തു.വിളറി വെളുത്ത മുഖവുമായി വിനയ് നന്ദനെ നോക്കി.വേദയോട് എന്ത് പറയണമെന്നറിയാതെ വിനയ് കുഴങ്ങി.മറുത്തൊരക്ഷരം ശബ്ദിക്കാതെ വേദ മുമ്പോട്ട് നടന്നു നീങ്ങി…. ഇങ്ങനെയൊരു ജീവിതം താനൊരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.കടബാദ്ധ്യതമൂലം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തപ്പോൾ […]
ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് 29
Author :Pratheesh ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…, അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും.., അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല…., എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്ര പോലും സ്ഥല പരിചയമില്ല ഞാനാ സ്ഥലത്തിന്റെ പേരെങ്കിലും കേട്ടിട്ടുണ്ട് അവൻ അങ്ങനെ ഒരു സ്ഥലമുണ്ടന്ന് അറിയുന്നത് തന്നെ […]
നീർമിഴി പൂക്കൾ 13
ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകള്‍ അലസമായി റോഡിലേക്കു പൊഴിഞ്ഞു വീഴുനുണ്ട് കടമകൾ നിറവേറ്റപ്പെട്ടു ഓർമയായി മറയുന്ന ജീവിതങ്ങൾ എന്നപോലെ ദൂരെ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നതു കാണാം .എനിക്കെന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .കഴിഞ്ഞ കുറെ നാളുകളായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും..ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുനേരം […]
ജാതകപൊരുത്തം 60
Author : മഹേഷ് തിരൂർ ഡാ…കിച്ചൂ ഞാൻ വെറുതെ പറയുന്നതല്ലടാ..അടിപൊളി കുട്ടിയാടാ..രശ്മി. നിനക്കുപറ്റും നിന്നെപോലെ തന്നെയാ.. എല്ലാവരോടും കട്ടകമ്പനിയാ..കാണാനും സൂപ്പർ. അവളിപ്പോൽ ലീവിലുണ്ടെടാ.നാളെ ഞായറാഴ്ചയല്ലേ നമുക്കൊന്നു പോയി കണ്ടാലോ..? കിച്ചു: അജീ..നീ മിണ്ടാതിരുന്നോണം. നിനക്കെന്താ എന്നെ കെട്ടിക്കാണ്ട് നിനക്കറിയുന്നതല്ലെ എല്ലാം. ഇനിയിത് നീ അമ്മയോട് പറയണ്ട പിന്നെ എനിക്കു സമാധാനം തരില്ല .അല്ലെങ്കിൽ തന്നെ എന്നും പറയുന്നുണ്ട് അവിടൊരു കുട്ടിയുണ്ട് ഇവിടൊരു കുട്ടിയുണ്ട് ഒന്നു പോയി കാണാൻ.. ഇനിയിപ്പോ..ഇതുകൂടികേട്ടാൽ പിന്നെ ഇരിക്കപൊറുതി തരില്ല. ഞാനങ്ങിനൊരു മൂഡിലല്ലാന്ന് നിനക്കറിയില്ലെ… […]
ഒരു ഭാവഗാനം പോലെ 11
ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മനസ്സിനെ ദീപ്തമാക്കുന്ന സുന്ദരമായ കാര്യങ്ങള്‍,വെളുത്ത മേഘ ശകലങ്ങള്‍,നീലച്ച ആകാശം,മഴപെയ്യുന്നതിന് മുന്പ് വീശുന്ന തണുത്ത കാറ്റ്,കുഞ്ഞുങ്ങളുടെ ചിരി തുടങ്ങിയ ഒന്നിലും ഡോക്ടർക്ക് കുറച്ചു നാളുകളായി താല്പര്യം തോന്നിയിരുന്നില്ല. ഡോക്ടറുടെ മേശപ്പുറത്തു ഒരു കടുംമഞ്ഞ കവറില്‍ ആ കുട്ടിയുടെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കിടന്നു.കടുത്ത മഞ്ഞ നിറം കണ്ടപ്പോള്‍ ഡോക്ടർക്ക് ഉറക്കം […]
അഹം 15
Author : Nkr Mattannur ചേച്ചീ…. മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി…അപ്പുറത്തെ വീട്ടിലെ സുജാത… എനിക്ക് അവരോട് ദേഷ്യം തോന്നി…തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു .. ആ മുഖത്തേക്ക് നോക്കി പുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ അകത്തേക്ക് പോയി.. അമ്മയോട് വിളിച്ചു പറഞ്ഞു..ദാ അപ്പുറത്തെ വീട്ടിലെ ആ തള്ള വന്നിട്ടുണ്ട്… പണം കടം വാങ്ങാനാവാനാ കൂടുതല്‍ സാധ്യത. വല്ല പത്തോ നൂറോ കൊടുത്താല്‍ മതി…തിരിച്ചു കിട്ടാനൊന്നും പോണില്ല ഒരിക്കലും … ഡാ […]
ശ്രീക്കുട്ടി 63
“പന്ത്രണ്ട്…പതിമൂന്ന്…പതിനാല്…പതിനഞ്ച്..” “മോളെ ശ്രീക്കുട്ടീ ഈ ചായ ഒന്ന് കുടിക്ക് നീ.. എത്രനേരായി നിന്നോട് ഞാൻ പറയുന്നു.. എഴുന്നേറ്റു ഈ ഇരുത്തം ഇരിക്കാൻ തുടങ്ങീട്ട് എത്ര നേരായി.. ഇങ്ങുവാ.. എന്നിട്ട് തലയിൽ എണ്ണയിട്ടു തരാം ഞാൻ” “ശ്ശെ.. ഇതെന്തൊരു കഷ്ട്ടാ ഇത്.. എന്റെ എണ്ണക്കo തെറ്റിച്ചു. മര്യാദക്ക് പൊക്കോ അവിടുന്ന്. അല്ലേൽ ചായ എടുത്ത് മുഖത്തേക്കൊഴിക്കും” ഇന്നലെ രാത്രി പെയ്തൊഴിഞ്ഞ മഴവെള്ളത്തിന്റെ ബാക്കി ഓടിലൂടെ ഇറ്റി വീഴുന്നത് എണ്ണികൊണ്ടിരിക്കുകയായിരുന്നു ശ്രീക്കുട്ടി. സദാനന്ദന്റെയും ശാരദയമ്മയുടെയും ആകെയുള്ള പുന്നാരമോൾ. ഇരുപത്തൊന്നു വയസ്സിൽ […]
പ്രേമലേഖനം 21
ഒരിക്കൽ ഒരു ഭാര്യ ഭർത്താവിന് പ്രേമലേഖനം എഴുതാൻ തീരുമാനിച്ചു. പ്രണയിച്ചിരുന്ന സമയത്ത് ഒരുപാട് കൊടുത്തും വാങ്ങിയതും ആണ്. പിന്നീട് കല്യാണ ശേഷം, കുടുംബം കുട്ടികൾ പ്രാരാബ്ധം എല്ലാം ആയപോൾ അവർ രണ്ടുപേരും ഏറെ മാറി. ഭൂതകാലത്തിലേക്ക് ഉള്ള തിരുഞ്ഞു നോട്ടം എന്ന രീതിയിൽ ആണ് അവൾ അത് തീരുമാനിച്ചത് . അയാൾ ഓഫീസിലേക് പോകാൻ ഉള്ള തയ്യാറെടുപിലാണ് . ഫയലുകൾ തിരഞ്ഞു കൊണ്ട് കഴുത്തിൽ ടൈ കെട്ടി കൊണ്ട് നില്കുകയാണ് അയാൾ. അവൾ ഒരു കടലാസുമായി അയാൾക് […]
ഗീത !!! 35
മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ് എഗൈന്‍…. ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ.. “ക്യാ ബോല്‍തീ ഹേ തും ” എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം… എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍… എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ… വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് […]