Life of pain 3 ?[Demon king] 1501

അഞ്ചു വേഗം അവനെ വിട്ട് മാറി കണ്ണ് തുടച്ച് നാണം കൊണ്ട് തല കുനിച്ചിരുന്നു.

രൂപ : അയ്യോ… അവളുടെ നാണം കണ്ടോ……

മനുവേട്ടന്റെ വായിന്ന് ഇഷ്ട്ടമാണെന്ന് കേട്ടാലേ തിരിച്ച് പറയൂ എന്നൊക്കെ പറഞ്ഞ പെണ്ണ…..

ഇപ്പൊ കണ്ടോ…

അഞ്ചു: ഞാനല്ല……

മനുവേട്ടൻ തന്നെയാണ് പറഞ്ഞത്…..'”””

 

തല പൊക്കതെ നാണം നിറഞ്ഞ സ്വരത്തോടെ അവൾ മൊഴിഞ്ഞു.

 

രാജീവ്: എന്റെ അളിയാ…. നീ പ്രപോസ് ചെയ്തോ.

മനു നാണം കലർത്തിയ ഒരു ചിരിയാൽ അവനുത്തരം നൽകി….

രാജീവ്: ഒ… അവന്റെ ഒരു നാണം……

അല്ലെങ്കിലും എനിക്ക് അറിയായിരുന്നു നിനക്ക് രണ്ട് തല്ലിന്റെ കുറവുണ്ടെന്ന്……..

 

കിട്ടേണ്ടത് കിട്ടിയപ്പോൾ തിരിച്ച് കൊടുക്കാനും പഠിച്ചു നന്നാവുകയും ചെയ്തു…..

അഞ്ചു: അല്ലെങ്കിലും ഏട്ടൻ കണ്ണ് തുറന്നാൽ ഞാൻ പറയാൻ തീരുമാനിച്ചതാണ്……

അപ്പോളേക്കും ഏട്ടൻ കേറി പറഞ്ഞു.

അവള് നാണം കുണുങ്ങി പറഞ്ഞു…..

 

രൂപയും രാജീവും അത് കേട്ട് ചിരിച്ചു.

 

രൂപ: എന്നിട്ട്‌ അവൻ പ്രപോസ്‌ ചെയ്തു കഴിഞ്ഞപ്പൊ നീയെന്താ പറഞ്ഞത്……..

ചാടിക്കേറി ഇഷ്ട്ടമാണെന്ന് പറഞ്ഞോ…..?

 

മനു: അതിനു വാക്കുകൾ കൊണ്ടല്ല അവളുത്തരം തന്നത്…….

 

രാജീവ്: പിന്നെ…….?

മനു ചുണ്ടൊന്നു നനച്ച് ചിരിച്ച് കാണിച്ചു……

അഞ്ജുവിന്റെ മുഖം കുറച്ച് കൂടെ ചുവന്നു.

 

രാജീവ്: കിസ്സടിച്ചോ….?

 

മനു: ഹമ്മ്……

രാജീവ്: കണ്ട് പഠിക്കടി…

രൂപ രാജീവിന്റെ വയറ്റിലേക്ക് ഒരു കുത്ത് വച്ച് കൊടുത്തു

രൂപ: അങ്ങനെ മോൻ അത് കണ്ട് പഠിക്കണ്ടാ…

അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.