Category: Short Stories

MalayalamEnglish Short stories

മാർജ്ജാരം 13

  ” All the perfumes of Arabia will not sweeten this little hand” Macbeth ധന്യമായ ഗൃഹാതുരചിന്തകളുള്ളവർക്കും, പൊൻവെയിലിൽ ചിരിച്ചുല്ലസിക്കുന്ന ചോളപ്പാടങ്ങളും കൊടിയുയർത്തിയ ക്ഷേത്രങ്ങളിൽ നിന്നുതിരുന്ന മീരാ ഭജൻസും ഏറെയിഷ്ടപ്പെടുന്നവർക്കും ആനന്ദം പ്രദാനം ചെയ്യുന്നൊരു തെളിമാന ദിവസമായിരുന്നു അത്. നീത്താ അജ്ഗൗക്കർ, ബംഗ്ലാവിലെ തന്റെ കിടപ്പുമുറിയിലിരുന്നു കൊണ്ട് പതിവ് ചോദ്യം ചോദിച്ചു തുടങ്ങി: ” ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു?” പിന്നെയവർ, തന്റെ വെളുത്തതും ശുഷ്കിച്ചതുമായ കൈവിരലുകൾ മടക്കി( എന്നാൽ ക്യൂട്ടക്സിട്ട്, പോളീഷ് […]

മഞ്ഞു വീണ ഡിസംബർ 13

Author : അനാമിക അനീഷ് “ആമി” കുഞ്ഞു ടോം ജനാലയിൽ കൂടി പുറത്തേക്ക് നോക്കുവാനൊരു ശ്രമം നടത്തി. എത്താത്തതിനാൽ അവനൊരു മരസ്റ്റൂള് വലിച്ചു കൊണ്ട് വന്നു ജനാലച്ചില്ലിന്റെ തണുപ്പിലേക്ക് മുഖമമർത്തി. പുറത്തെ നരച്ച വെളിച്ചം മാത്രമേ കാണുവാനുള്ളൂ. പുറമെ ജനാലയിൽ മഞ്ഞുവീണു കട്ടകെട്ടിയിരിക്കുന്നതിനാൽ വെളിച്ചത്തിന്റെ തുണ്ടുപോലും അകത്തേക്ക് കടക്കുന്നില്ല. മാർത്ത, അവന്റെ മമ്മ, കരടി നെയ്യിൽ മുക്കിയ തുണികൊണ്ടുള്ള വിളക്കിന്റെ തിരി അൽപ്പം കൂടി നീട്ടിവെച്ചു. ഉണങ്ങിയ ബ്രഡിന്റെ കഷണങ്ങൾ എങ്ങനെ മാർദ്ദമുള്ളതാക്കാമെന്നാണ് മാർത്ത അപ്പോൾ ചിന്തിച്ചത്. […]

സ്നേഹനിധി 10

Author : ഹൃദ്യ രാകേഷ്. നിളയിലെ പവിത്ര ജലത്തില്‍ മുങ്ങി നിവര്‍ന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കല്‍പ്പടവുകളിലിരിയ്ക്കുമ്പോള്‍ കണ്‍മുന്നിലിപ്പോഴും അച്ഛനാണ്.. ആ ഗൌരവം നിറഞ്ഞ പുഞ്ചിരി ! വല്ലപ്പോഴും വിരുന്നുവരുന്ന അതിഥിമാത്രമായിരുന്നൂ ഞങ്ങള്‍ക്കച്ഛന്‍. ജീവിത പ്രാരാബ്ദങ്ങള്‍ക്കൊണ്ട് കടലുകടക്കേണ്ടി വന്ന… ജിവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ജീവിതത്തിന്‍റെ നിറങ്ങളാസ്വദിയ്ക്കുവാന്‍ കഴിയാതെ പോയൊരു സാധു മനുഷ്യ ജന്മം. അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പം തണലെന്ന സ്വര്‍ഗ്ഗഭവനത്തിലേയ്ക്ക് താമസം മാറുമ്പോഴെനിയ്ക്ക് ഓര്‍മ വെച്ചിട്ടില്ല. ഓര്‍മകളിലേയ്ക്ക് പിച്ച വെച്ച നാളുകളില്‍ അച്ഛനെ കണ്ടതുമില്ല. […]

എക്സ് മസ് 5

Author : Hridya Rakesh “ജോമോനെ.. നോക്കിയേ.. ഇപ്പ്രാവശ്യത്തെ ക്രിസ്മസിന് വാങ്ങീതാ…” ചന്തയില്‍ നിന്നും മടങ്ങും വഴി തന്നെ കണ്ട് ഓടിയെത്തിയതായിരുന്നു അവള്‍.. നന്നേ കിതച്ചിരുന്നു.. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്‌ കവറില്‍ നിന്നും നീലക്കുപ്പിവളകളണിഞ്ഞ ഇളം കൈകള്‍ കൊണ്ട് പുറത്തെടുത്ത ലാങ്കിപ്പൂവിന്‍റെ നിറമുള്ള നക്ഷത്രത്തിനേക്കാള്‍ ഭംഗി അവളുടെ മുഖത്തിനപ്പോള്‍ ഉണ്ടായിരുന്നതായവന് തോന്നി… ഒരായിരം വിളക്കുകള്‍ തെളിഞ്ഞ ശോഭ !! “നീയ്യിപ്പഴും എഴുത്തിലാണോ.. ഇതൊന്ന് പിടിച്ചേ… നോക്കട്ടെ..” കവറുകള്‍ അവന്റെ കൈകളിലേക്ക് വെച്ചു നല്‍കി വരമ്പത്ത് വെച്ചിരുന്ന കടലാസുകളെടുത്തു […]

അനിയത്തിക്കുട്ടി 42

Author : Hridya Rakesh പലതരം ചിന്തകളുടെ നിഴലാട്ടമായിരുന്നൂ… കഴിഞ്ഞ കാലങ്ങളോരോന്നായി പെയ്തൊഴിഞ്ഞു… പെരുമഴയെന്ന പോലെ… വികൃതിചെക്കനെന്ന പേര് ഓര്‍മവെച്ച നാള്‍ മുതല്‍ കൂടെയുള്ളതാണ്.. ഉണ്ണീ ന്നാണ് ചെല്ലപ്പേരെങ്കിലും വീട്ടിലും നാട്ടിലും ഉണ്ണിചെക്കന്‍ ന്ന് പറഞ്ഞാലേ അറിയൂ.. ആകെ ഒരാളെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചിരുന്നുള്ളൂ… വാലിട്ടുക്കണ്ണുകളെഴുതിയിരുന്ന ചിണുങ്ങിക്കരയുന്നൊരു സുന്ദരിപെണ്ണ്.. നാലാം വയസില്‍ രാജാധികാരം പിടിച്ചെടുക്കാനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവള്‍…. ന്‍റെ അനിയത്തി കുട്ടി !! കാണാതിരുന്നാ അടേം ചക്കരേം.. കണ്ടാലോ സാക്ഷാല്‍ കീരീം പാമ്പും അപ്പുറത്ത് […]

പ്ലസ്ടുക്കാരി 115

Author : ‌Muhaimin  എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ് അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു. അമ്മ കലി തുള്ളി നിൽപ്പാണ്. അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. എത്ര തവണ വിളിക്കണം? ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്? അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി. ഇല്ലമ്മേ ഇന്നലെ ഞാൻ […]

മോഹനഹേമന്തം 9

“മോളെ മേശപ്പുറത്തിരിക്കുന്ന ചായയെങ്കിലും കുടിച്ചിട്ട് പോ, രാവിലെ തന്നെ ഒന്നും ഇറക്കാതെ എങ്ങനാ!” “ഓ ഒന്നും വേണ്ടമ്മേ, ഇപ്പോൾ തന്നെ വൈകി” ഹേമ ധൃതിയിൽ അമ്മയോട് പറഞ്ഞു. ‘സമയം ഏഴു കഴിഞ്ഞു. ഏഴരയ്ക്ക് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ഹെഡ്‍ നേഴ്സിന്റെ മുഖം കറുക്കും! ഇരുപതു മിനിറ്റ് കൊണ്ട് ആസ്പത്രിയിൽ എത്തുമോ?? എത്തും, നേഴ്‌സായി ജോലി തുടങ്ങിയ കഴിഞ്ഞ ഒരു കൊല്ലം ഇതല്ലേ പതിവ്.’ ‘സമയം ഏഴു കഴിഞ്ഞു. അവൾ എത്തിയില്ലയോ!’ വീടിന്റെ ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു […]

അച്ഛന്‍ 23

നേരമേറെ വൈകിയിരിക്കുന്നു. അച്ഛനെയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. എവിടെക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് ഇതു വരെ നിശ്ചയമായിട്ടില്ല. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പാറു ഒരുപാടു തവണ വിളിച്ചു.. ചോദ്യം ആവര്‍ത്തനമായപ്പോൾ ഉത്തരം മൗനം കീഴടക്കി. പീന്നീടവള്‍ വിളിച്ചില്ല. എനിക്ക് രണ്ട് വയസ്സായപ്പോൾ അമ്മ കാന്‍സര്‍ വന്നു മരിച്ചു. പിന്നീടെന്‍റെ അച്ഛനും അമ്മയുമെല്ലാം അച്ഛനായിരുന്നു. അച്ഛന്‍റെ പിന്നീടുള്ള ജീവിതത്തില്‍ ബന്ധങ്ങള്‍ കുറഞ്ഞു വന്നു. അന്നുമിന്നും എനിക്കെല്ലാം അച്ഛന്‍ തന്നെ. അമ്മ നോക്കുന്നതുപോലെ എന്നെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ പറഞ്ഞു […]

നഗരക്കാഴ്ച്ചകള്‍ 17

Author : മിണ്ടാട്ടക്കാരന്‍ നഗരങ്ങള്‍ക്ക് രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്..പ്രത്യേക ഗന്ധമാണ്.. പ്രത്യേക ജീവിതമാണ്…. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍… മദ്യപിച്ചു ച്ഛര്‍ധിച്ചു വഴി വൃത്തികേടാക്കുന്ന പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍….. ഒപ്പം ഇരുളിന്റെ മറവില്‍ നമ്മളെ കാത്തു ഇരുകാലില്‍ നടക്കുന്ന ക്ഷുദ്രജീവികളും ഉണ്ടാവും..പിന്നെ അരച്ചാണ്‍ വയറിനു വേണ്ടി പലതും വില്‍ക്കാനും പണയം വെക്കാനും ഇറങ്ങിത്തിരിച്ചവരും…, കോണ്‍ക്രീറ്റ് കാടുകളില്‍ വഴി തെറ്റി അലയുന്നവരും .., രാത്രികളുടെ കൂട്ടുകാരികളും….അങ്ങനെയങ്ങനെ …. ************ ചെറുപ്പത്തില്‍ എല്ലാവരെയും പോലെ […]

പ്രണയത്തിന്റെ കാൽപ്പാടുകൾ 9

  അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല” അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്.” അവൾ : “റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ..” അവൻ : “മ്മ്…” അവൾ : “കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്.” അവൻ : “ഹേയ് അല്ല” അവൾ : “പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?” അവൻ : “ഫിക്ഷൻ തന്നെയാണ്” അവൾ : “അപ്പോൾ […]

അപ്പവും വീഞ്ഞും 10

Author : Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്,  ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, […]

അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ 10

പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് […]

അമ്മ 434

കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച്  അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. […]

ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു. ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും […]

ഇവരോട് ക്ഷമിക്കേണമേ 18

അനന്തരം അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ച് ചുവന്ന മേലങ്കിയണിയിച്ചു. കൈയിൽ ഒരു കോൽ പിടിപ്പിച്ച് തലയിൽ മുൾക്കിരീടം ധരിപ്പിച്ചു… ക്രൂശിക്കുവാനുള്ള മരക്കുരിശ് ഏന്തി അവൻ ഗോൽഗോഥായിലേക്കു മുടന്തി നീങ്ങി.. ശരീരത്തിലേറ്റ പീഡനങ്ങൾ അവനെ തളർത്തിയിരുന്നു. അവൻ പലപ്പോഴും കുഴഞ്ഞു വീണു… തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ അവന്റെ എതിരാളികൾ അവനെ കൂക്കി വിളിച്ചു… നിന്ദിച്ചു. അവന്റെ മേൽ തുപ്പുകയും കോലുകൊണ്ട് അവനെ അടിക്കുകയും ചെയ്തു. അവന്റെ ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ ഉച്ചത്തിലുച്ചത്തിൽ അന്തരീക്ഷത്തിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു… ഒടുവിൽ അവൻ […]

മധുരമുള്ള ഓർമ്മകൾ 8

  ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ […]

കുപ്പിവളകൾ പറഞ്ഞത് 8

Author: Manju P തുലാവർഷപ്പച്ചനിറഞ്ഞ നെടുമ്പാശ്ശേരിയുടെ മണ്ണിൽ വിമാനം കിതച്ചു നിന്നപ്പോൾ അവളുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നു. ഈശ്വരാ, എന്ത് ധൈര്യത്തിലാണ് താൻ ഈ നാട്ടിൽ വന്നത്. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം.. ഒരു പുലർകാലേ കണ്ടുണർന്ന സ്വപ്നത്തിന്റെ ചിറകിലേറി കാതങ്ങൾതാണ്ടി എന്തിനായിരുന്നു തിരികെയുള്ള ഈ യാത്ര? എടുത്തു ചാടി ഈ തീരുമാനം എടുക്കേണ്ടതില്ലായിരുന്നു. താൻ മറക്കാൻ ശ്രമിക്കുന്ന, എന്നാൽ ദിനംപ്രതി കൂടുതൽ തെളിഞ്ഞു വരുന്ന ചിത്രങ്ങൾ. ഇവിടെ എല്ലാവരും എന്നോടൊപ്പം എല്ലാം മറന്നിരിക്കുമോ? ഇന്റർനാഷണൽ […]

ദേവകിയമ്മ 62

ദേവകിയമ്മ Devakiyamma bY Anamika Anu   “അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു. “ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “ ദേവകിയമ്മയും വിട്ടു കൊടുത്തില്ല. “അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “ “അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ […]

സംശയക്കാരി 38

സംശയക്കാരി Samshayakkari bY Samuel George “ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട” ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു. “ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ” “നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട്‌ പോയി ഇരുന്നാലെന്താ..” “ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം […]

അറിയാൻ വൈകിയത് 42

അറിയാൻ വൈകിയത് Ariyaan Vaiiyathu Author : രജീഷ് കണ്ണമംഗലം ‘ഗീതൂ, ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു, എന്താ നിനക്ക് കുഴപ്പം?’ ‘എനിക്കോ? ഒന്നൂല്ല്യ’ ‘അല്ല. നമ്മുടെ കല്യാണം കഴിഞ്ഞ് ആറ് മാസമായി, ഇതുവരെയും നിന്നെ പൂർണ്ണസന്തോഷത്തോടെ കാണാൻ എനിക്ക് പറ്റിയിട്ടില്ല. ഓരോ ദിവസവും പ്രതീക്ഷയായിരുന്നു എല്ലാം ശരിയാവുമെന്ന്. പറയ് എന്താ നിന്റെ പ്രശ്‍നം? എന്തായാലും തുറന്ന് പറയ്, ഇങ്ങനെ ജീവിതം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല’ ‘എനിക്ക് ഇവിടെ സന്തോഷമാണ്, ഏട്ടന് തോന്നുന്നതാവും’ ‘അല്ല, ഈ കല്യാണത്തിൽ നിനക്ക് […]

കറുമ്പൻ 24

കറുമ്പൻ | Kurumban   പതിവുപോലെയാ അൺ നൌൺ നമ്പറിൽ നിന്നും ഇൻബോക്സ് മെസ്സേജ് വീണ്ടും വന്നു എനിക്കേറ്റവും പ്രിയപ്പെട്ട ആ വരികൾ വീണ്ടും ഞാൻ വായിച്ചു “കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് അലയുമീ ജന്മമിന്നവനു വേണ്ടി അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ” എന്റെ സെക്രട്ടറിയായ ചന്ദ്രേട്ടന്റെ മുഖത്തൊരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ ഇത്രയും നാളെന്നെ ശല്യം ചെയ്തു കൊണ്ടിരുന്നവളെ അറിയാൻ എന്നേക്കാൾ തിടുക്കം ചന്ദ്രേട്ടനായിരുന്നു, മെസ്സേജ് വിട്ടവളെ പുഷ്പം പോലെ പിടിക്കാനുള്ള ശേഷി […]

ചെളിക്കുണ്ടിലെ താമര 25

ചെളിക്കുണ്ടിലെ താമര Chelikundile Thamara Author : Samuel George   “അമ്മെ..ദിലീപേട്ടന്റെ കൂടെ എന്റെ കല്യാണം നിങ്ങള് നടത്തിയില്ലെങ്കില്‍ ഞാന്‍ സത്യമായിട്ടും ചത്തുകളയും..എനിക്ക് നിങ്ങള്‍ ഒന്നും തരണ്ട…പണവും സ്വര്‍ണ്ണവും ഒന്നും…ദിലീപേട്ടന്‍ അച്ഛന്റെ പണം നോക്കിയല്ല എന്നെ ഇഷ്ടപ്പെട്ടത്…” മകനും മകളുമായി തങ്ങള്‍ക്കുള്ള ഏക പുത്രിയായ അരുന്ധതി വാശിയോടെ നല്‍കിയ മറുപടി രാധമ്മയെ ഞെട്ടിച്ചു. “പെണ്ണെ നീ അനാവശ്യം പറയരുത്..ചത്തു കളയുമത്രേ. സ്വന്തം ജീവനേക്കാളും വലുതാണോ നിനക്ക് അവനുമായിട്ടുള്ള കല്യാണം” അവരുടെ ആധി ശാസനാരൂപത്തില്‍ പുറത്തേക്ക് പ്രവഹിച്ചു. “അതെ..എനിക്ക് […]

പരോൾ 21

പരോൾ  | Parole   പ്രഭാത ഭക്ഷണ വേളയിൽ ജയിൽ വാർഡൻ രാമചന്ദ്രൻ സാർ ഉച്ചത്തിൽ വിളിച്ചു നമ്പർ നാൽപ്പത്തി മൂന്ന് ആരും കേട്ടില്ല കാരണം എല്ലാവരും ആഹാരം കഴിക്കുവാനുള്ള തിരക്കിൽ ആയിരുന്നു വീണ്ടുമൊരിക്കൽ കൂടി ചോദിച്ചു ആരാണ് ഈ നമ്പർ നാൽപ്പത്തി മൂന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാൽ വാർഡൻ ആക്രോശിച്ചു ആരാടാ ഈ നാല്പത്തിമൂന്ന് ഞാനാണ് സാർ ,എന്താണ് കാര്യം ഒരു വിസിറ്റർ ഉണ്ട് അദ്ദേഹം മറുപടി നൽകി അനാഥനായ എനിക്ക് ആരാണ് സാർ വിസിറ്റർ വിക്ടർ […]

താരയുടെ പാവക്കുട്ടി 13

താരയുടെ പാവക്കുട്ടി Tharayude Pavakkutty Author :  Anish ട്രെയിനിലിരിക്കുമ്പോള്‍ താര ഒരല്‍പം ടെന്‍ഷനിലായിരുന്നു. അവള്‍ ഇടയ്ക്കിടെ പുറത്തേക്ക് നോക്കും.പിന്നെ ഫോണില്‍ വാട്ട്സാപ്പ് തുറന്നു നോക്കും.ട്രെയിനിലായത് കൊണ്ട് മൊബൈലില്‍ പലപ്പോഴും സിഗ്നല്‍ കാണിച്ചില്ല.പിന്നെ ബാഗ് തുറക്കും .അതില്‍നിന്ന് ഒരു വനിതാ മാസിക എടുത്തു തുറന്നു പേജുകള്‍ മറിക്കും.പിന്നെ തിരികെവയ്ക്കും.ഇതിനിടയില്‍ ചുറ്റുമുള്ള യാത്രക്കാരെ വെറുതെ അവരറിയാതെ ശ്രദ്ധിക്കും. താരക്ക് മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞു.വയലറ്റ് ബോര്‍ഡര്‍ ഉള്ള, നീലയില്‍ വലിയ കറുത്ത പൊട്ടുകള്‍ വിതറിയ ഒരു ജ്യൂട്ട് സാരിയാണ് അവള്‍ […]