✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

അയാളതും പറഞ്ഞ് ഓട്ടോയ്ക്കുള്ളിൽ ഇരുന്ന ബാഗെടുത്ത് അവളുടെ നേരെ നീട്ടി , ഭയത്തോടെ അവളത് കയ്യിൽ വാങ്ങി ….. അവളുടെ കൈകാലുകൾ വിറയ്ക്കുകയായിരുന്നു .

 

” പോകുന്ന വഴിക്ക് മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ആ ചോരപ്പാട് കഴുകി കളഞ്ഞേക്ക് …. മ് പോ ….. ”

 

അയാൾ ഗാംഭീര്യമായ സ്വരത്തിൽ പറഞ്ഞതും അവൾ ഭയത്തോടെ തിരിഞ്ഞ് ഓടി …… കുറച്ച് ദൂരം ഓടിയ ശേഷം അവൾ ബാഗ് തുറന്ന് അതിൽ നിന്ന് കുപ്പിവെള്ളം എടുത്ത് മുഖം കഴുകി …… അവളുടെ ശരീരം മുഴുവൻ വിറയ്ക്കുകയായിരുന്നു , ഒപ്പം മനസ്സിൽ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ….. അവൾ ബാഗ് തുറന്ന് ഫോണെടുത്ത് ഫ്ളാഷ് ഓണാക്കി ആ ചെറിയ റോഡിലൂടെ മെയിൻ റോഡ് ലക്ഷ്യമാക്കി ഓടി ….. കുറച്ച് സമയം കഴിഞ്ഞതും അവൾ മെയിൻ റോഡിൽ എത്തി ….

 

വിജനമായ ആ റോഡിൽ എങ്ങനെ വീട്ടിലേയ്ക്ക് പോകണം എന്ന ആശയക്കുഴപ്പത്തിൽ നിന്നപ്പോഴാണ് ആ റോഡിലൂടെ ഒരു ടൂറിസ്റ്റ് ബസ് വരുന്നത് അവൾ കണ്ടത് …. ഏതോ കോളേജിൽ നിന്ന് ടൂറ് കഴിഞ്ഞ് മടങ്ങി വരുന്ന വണ്ടിയായിരുന്നു അത് …. രണ്ടും കൽപ്പിച്ച് അവൾ ആ വണ്ടിക്ക് നേരെ കൈ കാണിച്ചു ….. ബസ്സിലുള്ള ആരോ പറഞ്ഞതു കൊണ്ടാകാം ബസ്സ് അവളുടെ അടുത്ത് നിർത്തി …..

 

റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടിയൊന്നും കിട്ടിയില്ല ഇത്രയും ദൂരം നടക്കുകയായിരുന്നു ഞാനും കൂടി വരട്ടെ എന്ന അവളുടെ ചോദ്യത്തിന് ആ ബസ്സിലുണ്ടായിരുന്ന ഒരു ടീച്ചർ അവളെ കൂടെ വണ്ടിയിൽ കയറ്റി ….

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.