✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

അവരുടെ മൂന്നുപേരുടെയും ശരീരങ്ങൾ ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങി ….. ജോൺസൻ ഭയത്തോടെ ഗ്ലാസ്സിൽ തറച്ചിരിക്കുന്ന ആ ആയുധത്തിലേക്ക് സൂക്ഷിച്ച് നോക്കി , അതിൽ ചെറുതായി രക്തം പറ്റിപ്പിടിച്ചിരിക്കുന്നതാണ് അവൻ കണ്ടത് …..

 

ഭയം മൂലം വേഗമവൻ കാലുകൾ പിന്നോട്ട് വച്ചു ….

 

 

” ടാ ….. ഇത് ……. പത്രത്തിലും ടിവിയിലുമൊക്കെ കണ്ട ആ സാധനം ….. ടാ അത് തന്നെ ,
അവൻ വന്നു …… ആ ….. ആ കറുത്ത മനുഷ്യൻ . എല്ലാവരെയും അവൻ കൊന്നു …. അടുത്ത് നമ്മളെയും ……. ”

ഭയം കൊണ്ട് മാനസിക നിലതെറ്റിയവനെപ്പോലെ പറഞ്ഞു കൊണ്ട് ജോൺസൻ തിരിഞ്ഞ് ഓടി , സ്വന്തം ജീവൻ രക്ഷിക്കാനായി …..

 

” എടാ ….. ഓടാതെ നിൽക്ക് ….. ”

മാർട്ടിൻ ഉറക്കെ വിളിച്ചു ……

 

പെട്ടെന്ന് ……,

 

വായുവിലൂടെ പറന്ന് വന്ന ഒരു വാൾ ( കറ്റാന )

 

 

View post on imgur.com

 

 

ഭയന്നോടിയ ജോൺസന്റെ പുറകിൽ തറച്ച് കയറി …..

” …….. ആ ……

വേദനയോടെ നിലവിളിച്ചു കൊണ്ട് അവൻ നിലത്തേയ്ക്ക് മലർന്നടിച്ച് വീണു ……

 

രക്തം വാർന്ന് പകുതി ബോധത്തിൽ നിൽക്കുന്ന ലിജോയുടെയും ഒപ്പം നിൽക്കുന്ന മാർട്ടിന്റെയും ഉള്ള് ഭയം കാരണം കിടുകിടാ വിറയ്ക്കാൻ തുടങ്ങി ….. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ മുന്നിൽ നടക്കുന്ന കാഴ്ച കണ്ട് നിലത്ത് ഭയന്നിരിക്കുകയാണ് അർച്ചനയും .

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.