✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

” ഞാൻ ആര് ….. ? ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല . പിന്നെ എന്തിന് ? അതിന്റെ ഉത്തരം , എന്റെ പെങ്ങൾക്ക് വേണ്ടി ….. ഇനി ഒരു പെണ്ണിനും എന്റെ പെങ്ങളുടെ അവസ്ഥ വരാതിരിക്കാൻ , ഒരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ . നീയൊക്കെ കാരണം ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന അവളുടെ ആത്മാവിനെങ്കിലും മോക്ഷം കിട്ടാൻ ….. ”

 

മാർട്ടിന്റെ പുറകിൽ നിന്ന ആ മനുഷ്യൻ ദേഷ്യ സ്വരത്തോടെ പറഞ്ഞു ഒപ്പം അവന്റെ കഴുത്തിന് നേരെ പിടിച്ച ആ വാൾ വേഗത്തിൽ കഴുത്തിൽ താഴ്ത്തിയിറക്കി ഒറ്റ വലി വലിച്ചു …… ഒന്ന് നിലവിളിക്കാൻ സമയം കിട്ടുന്നതിന് മുൻപ് മാർട്ടിന്റെ കഴുത്ത് രണ്ടായി പിളർന്ന് മാറി രക്തം വരാൻ തുടങ്ങി . അവന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി ഒപ്പം വായിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ രക്തം പുറത്തേയ്ക്ക് വരാൻ തുടങ്ങി ….. ആ കാഴ്ച കണ്ട് ഭയത്തോടെ അർച്ചന കണ്ണുകൾ മുറുക്കിയടച്ചു .

 

ജീവനറ്റ മാർട്ടിന്റെ ശരീരം നിലത്തേയ്ക്ക് മറിഞ്ഞ് വീണു …… ഭയത്തോടെ അർച്ചന പതിയെ കണ്ണുകൾ തുറന്നു നോക്കി , അപ്പോഴാണ് മാർട്ടിന്റെ പുറകിൽ നിന്ന ആ മനുഷ്യ രൂപത്തെ അവൾ വ്യക്തമായി കാണുന്നത് …..

 

ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച ഒരാൾ ….. അയാളുടെ കണ്ണുകൾ മാത്രം പുറത്ത് കാണം ….. ബാക്കിയെല്ലാം കറുത്ത വസ്ത്രത്താൽ മറച്ചിരിക്കുന്നു .

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.