✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

പെട്ടെന്ന് എന്തോ മിന്നൽ വേഗത്തിൽ അവന്റെ ആ വലത് കൈയ്യുടെ കൈപ്പത്തിക്ക് താഴെയായി വന്ന് തട്ടിയ ശേഷം പറന്ന് നീങ്ങി ഇരുട്ടിൽ മറഞ്ഞു ……. ഷോക്ക് ഏറ്റത് പോലെ അവൻ വേഗം തന്റെ കൈ പിൻവലിച്ചു ….. അവൻ നോക്കുമ്പോൾ തന്റെ കയ്യിലൂടെ രക്തം വാർന്നൊഴുകുന്നതാണ് കണ്ടത് ……. അവന്റെ ആ വലത് കൈപ്പത്തിക്ക് താഴെയുള്ള എല്ലാ ഞരമ്പും ഒരുമിച്ച് രണ്ടായി മുറിഞ്ഞ് മാറിയിരിക്കുന്നു …..

 

 

” ആ ……. ”

ഭയത്തോടെ ലിജോ അലറി വിളിച്ചു ….. ഉടനെ എല്ലാവരും തങ്ങളുടെ ഫോണെടുത്ത് ഫ്ളാഷ് ഓണാക്കി , എന്താണ് കാര്യമെന്ന് അറിയാനായി ….

 

 

” ടാ …. രക്തം ……. ടാ …… ”

ശരീരത്തിലെ രക്തമെല്ലാം ആ മുറിവിലൂടെ വേഗത്തിൽ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു . എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല ….. ജോൺസന്റെയും മാർട്ടിന്റെയും ഉള്ളിൽ ഭയം തോന്നി തുടങ്ങിയിരുന്നു …..

 

 

” എന്താടാ …..? എന്താ പറ്റിയേ ….. ? ”

മാർട്ടിൻ അതും പറഞ്ഞ് വേഗം അർച്ചനയുടെ വായ മൂടി കെട്ടിയിരുന്ന ഷാൾ അഴിച്ച് അതുപയോഗിച്ച് അവന്റെ കൈ മുറുക്കെ കെട്ടി , രക്തത്തിന്റെ ഒഴുക്ക് തടയാനായി …..

 

 

” അറിയില്ല …. അറിയില്ലെടാ ….. എന്തോ വന്ന് വേഗത്തിൽ തട്ടി തിരിച്ച് പോയി ….. എന്താന്ന് അറിയില്ല ….. എനിക്ക് തലകറങ്ങുന്നെടാ …… ”

ലിജോ ഭയത്തോടെ പറഞ്ഞു ….

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.