✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

മാർട്ടിന്റെ ഉള്ളിലെ ഭയം ഒന്നുകൂടി വർദ്ധിച്ചു . അവൻ ഫോണിന്റെ ഫ്ളാഷ് അടിച്ച് നോക്കി , അർച്ചന ഭയന്ന് വിറച്ചിരിക്കുകയാണ് . മുന്നിൽ എന്തോ ഓടുന്ന പോലെ കാലൊച്ച കേട്ടതും അവൻ വേഗം തിരിഞ്ഞ് നോക്കി . കുറച്ചപ്പുറത്തായി നിലത്ത് കിടക്കുന്ന ജോൺസന്റെ പുറകിൽ തറച്ച് കയറിയ ആ വാൾ ഇപ്പോൾ അവിടെയില്ല , ഒപ്പം അവനും ജീവൻ നഷ്ടമായിരിക്കുന്നു …….

 

” ……. ടാ ….. ”

ഭയത്തോടെ അലറി വിളിച്ചു കൊണ്ട് മാർട്ടിൻ മുന്നിലേയ്ക്ക് തോക്ക് ചൂണ്ടി ചുറ്റും കറങ്ങി നോക്കി ….

 

പെട്ടെന്ന് തോക്ക് ചൂണ്ടിയ ആ കയ്യിൽ എവിടെ നിന്നോ ആഞ്ഞൊരു ചവിട്ട് കിട്ടി , ഒപ്പം മാർട്ടിന്റെ കയ്യിൽ നിന്നും ആ തോക്ക് നിലത്തേയ്ക്ക് തെറിച്ച് വീണു .. മാർട്ടിൻ വേഗം നിലത്ത് കിടക്കുന്ന തോക്ക് എടുക്കാനൊരുങ്ങിയതും തന്റെ പുറകിൽ ആരോ നിൽക്കുന്ന പോലെ അവന് തോന്നി ….. ഒന്നനക്കുന്നതിന് മുൻപ് തന്നെ പുറകിൽ നിന്ന ആ മനുഷ്യൻ അവന്റെ കഴുത്തിനോട് ചേർത്ത് വാൾ ( കാട്ടാന ) വച്ചു …..

 

ഒന്നനങ്ങിയാൽ തന്റെ കഴുത്ത് രണ്ടായി മുറിയും എന്ന് മാർട്ടിന് മനസ്സിലായി ….. ഭയം കാരണം അവന്റെ ശരീരം മുഴുവൻ വിയർത്തൊലിക്കാൻ തുടങ്ങി , നാവ് വരണ്ട് ഉണങ്ങിയ പോലെ . മരണം തന്റെ തൊട്ടടുത്തുണ്ടെന്ന ബോധ്യം അവനെ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു…..

 

” നീ ….. നീ ….. ആരാ ? എന്തിനാ …… ? എന്തിനാ ഞങ്ങളെ കൊല്ലുന്നേ ….. ? ”

പതറുന്ന ശബ്ദത്തോടെ മാർട്ടിൻ ചോദിച്ചു …..

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.