✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

പക്ഷെ കാലം അയാളെ അതിന് അനുവധിച്ചില്ല …. രോഗം മൂർഛിച്ചത് കാരണം അയാൾക്ക് മരണത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു …

 

ചില വർഷങ്ങൾ കൂടി കടന്ന് പോയി …. അയാളുടെ അതേ കഴിവുകളും താൽപ്പര്യങ്ങളും അതുപോലെ ലഭിച്ച അയാളുടെ മകൻ തന്റെ അച്ഛന്റെ പാത തന്നെ പിന്തുടർന്നു . തന്റെ അച്ഛന്റെ നിരീക്ഷണങ്ങളുടെയും അയാൾ എഴുതി വച്ചിരുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആ ഭൂപട ചിത്രത്തിന്റെ സഹായത്തോടെ ആ സവിശേഷമായ അമൂല്യ രത്നം കണ്ടെത്താനായി അവൻ യാത്ര തിരിച്ചു ….

 

നിരവധി അപകടങ്ങളും ദുർഘടങ്ങളും പിന്നിട്ട് അയാളുടെ മകൻ ആ രത്നത്തിനടുത്തെത്തുകയും അത് കൈവശമാക്കുകയും ചെയ്തു …. ആ ദുർഘടങ്ങൾ തരണം ചെയ്യാനുള്ള എല്ലാ വഴികളും അയാൾ എഴുതി വച്ചിരുന്നു , അത് അവന് ഏറെ സഹായകമായി മാറി …. പക്ഷെ ആ രത്നം എങ്ങനെ ഉപയോഗിക്കണം എന്ന് മാത്രം അയാൾ എഴുതി വച്ചിരുന്നില്ല കാരണം അതിനെ കുറിച്ച് അയാൾക്ക് അത്ര വ്യക്തതയില്ലായിരുന്നു …..

 

ആ അവ്യക്തത അവനെ നയിച്ചത് മരണത്തിലേക്കായിരുന്നു …. കണ്ടെത്തിയിട്ടും അനുഭവിക്കാൻ കഴിയാതെ ആ രത്നം അവന് ഉപേക്ഷിക്കേണ്ടി വന്നു , അതിന് പ്രതിഫലമായി അവന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനും

 

അന്ന് അതൊരു കഥയുടെ അവസാനത്തിനും ഒപ്പം മറ്റൊരു കഥയുടെ ആരംഭത്തിനും കാരണമാവുകയായിരുന്നു ….

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com