✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

” എത്രയും പെട്ടെന്ന് …… അതും വളരെ ദൂരേയ്ക്ക് …. അതെവിടെ എന്ന് എനിക്കറിയണ്ട ….. കുഞ്ഞ് സുരക്ഷിതമായിരിക്കണം അത്രമാത്രം ….. ദാ ഈ പണം അത് നിനക്കുള്ളതാ ….. കുഞ്ഞിനെ സുരക്ഷിതമായി എവിടെയെങ്കിലും എത്തിച്ച ശേഷം നീയും എവിടേയ്ക്കെങ്കിലും പൊയ്ക്കോളു , ഈ നാട്ടിലേയ്ക്ക് ഒരു മടങ്ങി വരവ് ഉണ്ടാകരുത് എന്ന് മാത്രം … ”

 

ഒരു ബാഗ് മുന്നിലേയ്ക്ക് എടുത്ത് വച്ച ശേഷം ശേഖരൻ തമ്പി പറഞ്ഞതും കാര്യസ്ഥൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി …..

 

 

” നീ മടങ്ങി വരും ഇവിടേയ്ക്ക് തന്നെ ….. പക്ഷെ അതിന് അതിന്റേതായ സമയമുണ്ട് …. ”

 

ആ കുഞ്ഞിന്റെ ചെവിയിൽ ശേഖരൻ തമ്പി പതിയെ പറഞ്ഞ ശേഷം മെല്ലെ ആ കുഞ്ഞിന്റെ കൈ ഒന്ന് തടവി ….

 

വീടിന്റെ മുന്നിൽ നിന്ന് നടന്നകലുന്ന കൃഷ്ണൻ കുട്ടിയെയും അയാളുടെ കയ്യിൽ ചേലയിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന കുഞ്ഞിനെയും ശേഖരൻ തമ്പി കുറേ നേരം വീടിന്റെ ഉമ്മറത്ത് നിന്ന് തന്നെ നോക്കി നിന്നു ….

 

 

” ആൾ ബലം കൊണ്ട് സമ്പന്നമായിരുന്ന ചേകവർ കുടുംബത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് ഞാനും എന്റെ കൊച്ചു മകനായ നീയും മാത്രം ….. എന്റെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു …. നീ ജീവനോടെ ഉണ്ടാകണം അതിനു വേണ്ടിയാ ഈ ഒളിച്ചോട്ടം … ”

 

മുന്നിലെ ഇരുട്ടിലേയ്ക്ക് കുറച്ച് നേരം നോക്കി നിന്ന ശേഷം ഗാംഭീര്യം വിട്ട് മാറാത്ത മുഖവുമായി ശേഖരൻ തമ്പി വേഗം അകത്തേയ്ക്ക് കയറി പോയി , തന്റെ മകളുടെ മരണാനന്തര കർമ്മങ്ങൾക്ക് തുടക്കം കുറിക്കാനായി …..

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com