✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

മാർട്ടിൽ വേഗം അരയിൽ തിരുകി വച്ചിരുന്ന റിവോൾവർ കയ്യിലെടുത്ത ശേഷം മുന്നോട്ട് ചൂണ്ടി , ഒപ്പം കയ്യിലിരിക്കുന്ന ഫോണിന്റെ വെളിച്ചെത്തിൽ അവിടെ മുഴുവൻ ഒന്ന് നോക്കി ……

 

തങ്ങളെയല്ലാതെ അവിടെ മറ്റാരെയും അവന് കാണാൻ സാധിച്ചില്ല… ജോൺസൻ വേദന കാരണം നിലത്ത് കിടന്ന് പിടയുന്നതാണ് മാർട്ടിൻ കണ്ടത് , അവന്റെ ശരീരത്തിൽ നിന്ന് വല്ലാതെ രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു …..

 

” വാടാ…… ദൈര്യമുണ്ടേൽ മുന്നിലോട്ട് വാ….. ഇരുട്ടിന്റെ മറവ് പിടിക്കാത മുന്നിലേയ്ക്ക് , വെളിച്ചത്തേയ്ക്ക് വാ …. നീ ഇവിടെ തന്നെ ഉണ്ടെന്ന് എനിക്കറിയാം …… എന്തിനാ , എന്തിനാ നീ ഞങ്ങളെ കൊല്ലുന്നേ ….. ഞങ്ങളിൽ ചിലരെ നീ തീർത്തു പിന്നെ വേറെ കുറേ പേരെയും …. നീ ആരാടാ , എന്തിനാ ഞങ്ങളുടെ പുറകേ ….. ആരായാലും ഇന്ന് നിന്റെ അവസാനമാ …. ”

ഉള്ളിൽ ഭയം നിറഞ്ഞ് നിൽക്കുകയാണെങ്കിലും മാർട്ടിൻ ഉറക്കെ വെല്ലുവിളിച്ചു …….

 

” …… ആ …… ”

ഉടനെ പുറകിലായി ഒരു അലറി കരച്ചിൽ കേട്ട് മാർട്ടിൻ തിരിഞ്ഞ് നോക്കി , ഫോണിലെ ഫ്ളാഷ് ഉപയോഗിച്ച് ……

 

മുറിവിൽ തുണിചുറ്റിപ്പിടിച്ച് ഓട്ടോയിൽ ചാരി നിന്ന ലിജോ ജീവനറ്റ് നിലത്ത് കിടക്കുന്നതാണ് മാർട്ടിൻ കണ്ടത് …. അവന്റെ കഴുത്ത് ഏതോ ആയുധമുപയോഗിച്ച് ആഴത്തിൽ മുറിവുണ്ടാക്കിയിരിക്കുന്നു , അതിൽ നിന്ന് രക്തം അമിതമായി പുറത്തേയ്ക്ക് വന്നു കൊണ്ടേയിരിക്കുന്നു …….

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.