✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

” ഇത് വിഷ്ണുപുരത്തേയ്ക്കുള്ള പുതിയ ഷോർട്ട് കട്ടാ ….. ”

ജോൺസൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു ……

 

 

” ഒരു ഷോർട്ട് കട്ടും വേണ്ട താൻ മെയിൻ റോഡ് വഴി പോയാൽ മതി …. വേഗം വണ്ടി തിരിക്ക് …. ”

അൽപ്പം ദേഷ്യത്തിൽ ശബ്ദമുയർത്തി തന്നെ അർച്ചന മറുപടി പറഞ്ഞു ….

 

 

” അതിന് സൗകര്യമില്ലെങ്കിലോ ….. ഒന്നടങ്ങി ഇരിക്ക് പെണ്ണേ ….. ”

ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു …..

 

 

” താൻ വണ്ടി നിർത്തുന്നോ …. അതോ ഞാനിറങ്ങി ചാടണോ ? ”

 

പന്തികേട് തോന്നിയ അർച്ചന ഓട്ടോയിൽ നിന്ന് പുറത്തേയ്ക്ക് ചാടാൻ ഒരുങ്ങിയതും ജോൺസൻ വേഗം ഓട്ടോയുടെ വേഗത കുറച്ചു …. ഒപ്പം പെട്ടെന്ന് വഴിയരികിൽ അവരെയും കാത്ത് നിന്ന ലിജോ ഓട്ടോയുടെ ബാക്ക് സീറ്റിലേയ്ക്ക് ചാടി കയറി ….

 

ഓട്ടോയിൽ നിന്ന് പുറത്തേയ്ക്ക് ചാടാനൊരുങ്ങി നിന്ന അർച്ചനയെ അവൻ ബലമായി കടന്ന് പിടിച്ചു , അവൾ എതിർക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കരുത്തിന് മുന്നിൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല …. അവൻ വേഗം കയ്യിൽ കരുതിയിരുന്ന കയറ് ഉപയോഗിച്ച് അവളുടെ കൈകൾ പുറകിലാക്കി മുറുകെ കെട്ടി ഒപ്പം അവളുടെ കഴുത്തിൽ കിടന്ന ഷാൾ ഉപയോഗിച്ച് അവളുടെ വായും മൂടിക്കെട്ടി …..

 

തന്റെ ധൈര്യവും ആത്മവിശ്വാസവും ചോർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി ….. ഒന്ന് അലറി വിളിക്കാൻ പോലും കഴിയാത്ത അവസ്ഥ , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി …..

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.