✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

” ഞാൻ പറഞ്ഞതല്ലേ അവളെ ഈ വീടിന് പുറത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് , അതിന് അതിന്റേതായ കാരണങ്ങളുണ്ട് ….. ആ വയറ്റാട്ടി തള്ള വന്നിട്ടില്ലേ അവരോട് നോക്കാൻ പറഞ്ഞാൽ മതി ….. ഉം അകത്തേയ്ക്ക് പോ …. ”

 

പതറാത്ത ആ ഗാംഭീര്യ ശബ്ദത്തിൽ ഉറക്കെ പറഞ്ഞു കൊണ്ട് വീടിന് പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി അയാൾ ഇരുന്നു …. അയാളുടെ ആ വാക്കുകൾ കേട്ടതും ഭയം കൊണ്ട് വിറയ്ക്കുന്ന ശരീരവുമായി ആ വാല്യക്കാരത്തി വേഗം അകത്തേയ്ക്ക് കയറി പോയി …..

 

വീണ്ടും വീടിനകത്ത് നിന്ന് വേദന കൊണ്ടുള്ള ആ സ്ത്രീ ശബ്ദം മുഴങ്ങി കേട്ടു …… മനസ്സ് കല്ലാക്കിയ പോലെ ആ കാരണവർ മുറ്റത്തേയ്ക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച് എന്തോ ചിന്തയിൽ മുഴുകിയിരുന്നു ……

 

പെട്ടെന്ന് പ്രകൃതി ആകെ മാറി മറിഞ്ഞു …
ആ വേനൽക്കാലത്തെപ്പോലും ഞെട്ടിച്ചു കൊണ്ട് പെട്ടെന്ന് ശക്തമായി മഴപെയ്യാൻ തുടങ്ങി ഒപ്പം ഭൂമിയെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മിന്നൽപ്പിണരുകളും ഇടി നാദവും ….. അത്യുച്ചത്തിലുള്ള ഒരു ഇടി ശബ്ദവും ഒപ്പം ഒരു മിന്നൽ പിണരും ഭൂമിയിൽ വന്ന് പതിച്ചു അതേ സമയം ആ വീട്ടിൽ നിന്ന് ആ സ്ത്രീയുടെ ഉച്ചത്തിലുള്ള ഒരു നിലവിളി ശബ്ദവും ഉയർന്നു …….

 

പ്രകൃതിയുടെ മാറ്റങ്ങൾ ശ്രദ്ധിച്ച് പുറത്തേയ്ക്ക് നോക്കി ഇരുന്ന ശേഖരൻ തമ്പിയുടെ കണ്ണുകളിൽ ചെറുതായി നനവ് പടർന്നു ….. അത് ആ കണ്ണുകളിൽ തന്നെ തളം കെട്ടി നിന്നു ……

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com