✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

ആ മൂന്ന് പേരും കഴുകൻ കണ്ണുകളോടെ അവളെ തന്നെ നോക്കി നിന്നു ….. ഇനി ഒരു രക്ഷപ്പെടൽ തനിക്ക് അസാദ്ധ്യമാണെന്ന് അവൾ മനസ്സിലുറപ്പിച്ചു …. ഈ കഴുകന്മാർ ഇന്ന് തന്നെ കൊത്തിപ്പറിക്കും , തന്റെ മാനത്തിനും ജീവനും ഇവർ വിലയിടും എന്ന് അവൾക്ക് ഉറപ്പായി …..

 

കണ്ണിൽ നിന്ന് നിറഞ്ഞൊഴുന്ന ചുടു കണ്ണീരോടെ നിലത്ത് വീണ് കിടക്കുന്ന അവൾ പുറകിലേയ്ക്ക് നിരങ്ങി നീങ്ങാൻ ശമിച്ചു , അവർ മൂവരം ഒരു ചിരിയോടെ അവളെ തന്നെ നോക്കി നിന്നു …… അവളുടെ നെഞ്ചിലും കഴുത്തിലും അങ്ങനെ ശരീരത്തിലുടനീളം അവന്മാരുടെ കണ്ണുകൾ പരന്ന് നടന്നു …..

 

 

” അപ്പൊ എങ്ങനെയാ ….. ? ആരാ ആദ്യം ? ”

മാർട്ടിൻ ഒരു ചിരിയോടെ ചോദിച്ചു ……

 

 

” തർക്കം വേണ്ടെടാ നമുക്ക് മൂന്ന് പേർക്കും ഒന്നിച്ചങ്ങ് ആഘോഷിക്കാം ….. ”

ലിജോ അതും പറഞ്ഞ് ഉയർന്ന് താഴുന്ന അവളുടെ നെഞ്ചിലേയ്ക്ക് തന്നെ ഉറ്റു നോക്കി …… ഒരു പൊട്ടിക്കരച്ചിലോടെ ഒന്ന് നിലവിളിക്കാൻ പോലും സാധിക്കാതെ അവൾ പുറകിലേയ്ക്ക് നിരങ്ങി നീങ്ങാൻ ശ്രമിച്ചു കൊണ്ടേയിരുന്നു , ഭയം നിറഞ്ഞ മുഖത്തോടെ …..

 

ആർത്തി നിറഞ്ഞ ചിരിയോടെ ലിജോ തന്റെ വലത് കൈ നിലത്ത് വീണ് കിടക്കുന്ന അർച്ചനയുടെ നേരെ നീട്ടി ….. അവളുടെ നെഞ്ചിലെ വസ്ത്രം വലിച്ച് കീറാനുള്ള കൊതി അവന്റെ മുഖത്ത് പ്രകടമായിരുന്നു ….. അവന്റെ കൈ അവളുടെ നെഞ്ചിന് അടുത്ത് എത്തിയതും ………

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.