✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

എങ്ങനെയും ഇവന്മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമായിരുന്നു അവളുടെ മനസ്സിൽ , അർച്ചന തന്റെ പരമാവധി ശക്തിയെടുത്ത് കയ്യിലെ കെട്ടഴിക്കാൻ ശ്രമിച്ചു …..

 

 

” ഒന്നടങ്ങിയിരിക്ക് പെണ്ണേ …… നീയായിട്ട് സഹകരിച്ചാൽ നിന്നെ ഇതുപോലെ തിരിച്ച് വിടും …. അല്ല വിളച്ചിലെടുക്കാൻ തുനിഞ്ഞാൽ …. ”

 

ലിജോ അതും പറഞ്ഞ് അവളുടെ കയ്യിലെ പിടിത്തം ഒന്നുകൂടി മുറുക്കി ഒപ്പം അവൻ തന്റെ മുഖം അവളുടെ മുഖത്തിനടുത്തെത്തിച്ച് രൂക്ഷമായി ഒന്ന് നോക്കി …..

 

അവന്റെ മുഖത്ത് നിന്നും വരുന്ന മദ്യത്തിന്റെ ഗന്ധം അവളിൽ അറപ്പാണ് സുഷ്ടിച്ചത് ….. ഒന്നും പറയാനാകാതെ അവൾ വേഗം മുഖം വെട്ടിച്ചു …..

 

 

” നീ പറഞ്ഞപ്പൊ കൊച്ച് ഇത്ര സുന്ദരിയായിരിക്കുമെന്ന് കരുതിയില്ല ….. ഇത് സിനിമാ നടി തോറ്റ് പോകുമല്ലോടാ ….. ”

ലിജോ ഓട്ടോ ഓടിക്കുന്ന ജോൺസനോട് പറഞ്ഞു , അവനതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു …..

 

ആ രാത്രിയിലും പകൽ വെളിച്ചം പോലെ പൂർണ്ണ ചന്ദ്രൻ ഉദിച്ച് നിൽക്കുന്നുണ്ടായിരുന്നു …..
ജനവാസമില്ലാത്ത ഒരു ഒറ്റപ്പെട്ട പ്രദേശത്ത് എത്തിയതും ഓട്ടോ നിന്നു …. ഓട്ടോയുടെ മുന്നിലായി ഒരു ബൈക്കിന്റെ പുറത്ത് മറ്റൊരാൾ കൂടി ഉണ്ടായിരുന്നു , ഈ കൂട്ടത്തിലെ ഒന്നാമൻ മാർട്ടിൻ …..

 

ഓട്ടോ നിന്നതും ലിജോ ചാടി പുറത്തേയ്ക്കിറങ്ങിയ ശേഷം അർച്ചനയെ ബലമായി വലിച്ച് പുറത്തേയ്ക്കിട്ടു ……

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.