✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

ആകാശത്തിൽ ചില വ്യത്യസ്ത ദിവസങ്ങളിൽ തെളിഞ്ഞ് വന്ന ചില പ്രത്യേക തരം നക്ഷത്രങ്ങളുടെയും അത് നിലകൊള്ളുന്ന സ്ഥാനത്തിന്റെയും അതിന്റെ ക്രമങ്ങളുടെയും വിവരങ്ങൾ ഉപയോഗിച്ച് അയാൾ ആ രത്നം കണ്ടെത്താനായി അത് നിലകൊള്ളുന്ന
സ്ഥലത്തേയ്ക്ക് ഒരു ഭൂപട ചിത്രവും സ്വയം നിർമ്മിച്ചു …..

 

പക്ഷെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആ രഹസ്യത്തിന്റെ ചുരുൾ നിവർത്താൻ
അതിന്റെ പുറകേ പോയപ്പോൾ അയാൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ മറന്നു , അഹാരം അത് ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന ഒരു വസ്തുവായി മാത്രം അയാൾ കണ്ടു ….

 

എല്ലാ ഉത്തരങ്ങളും തന്റെ ബുദ്ധിയിൽ തെളിഞ്ഞിട്ടും അത് തേടിപ്പോകാനോ കണ്ട് പിടിക്കാനോ സാധിക്കാത്ത വിധം അയാൾ ക്ഷീണിതനും രോഗിയുമായി മാറി ….

 

പക്ഷെ മരണ കിടക്കയിൽ പോലും അയാളിൽ അവശേഷിച്ചത് ആ മൂല്യമേറിയ കല്ല് കണ്ടെത്തണം എന്ന അതിയായ ആഗ്രഹം മാത്രം , കാരണം അതിന്റെ ശക്തി ഒരു മനുഷ്യൻ ചിന്തിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടിയാണെന്ന് പോലും അയാൾക്കറിയാമായിരുന്നു . കാലങ്ങൾ കടന്ന് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കാനും എന്തിന് നഷ്ടപ്പെട്ട ജീവൻ പോലും തിരിച്ച് നൽകാൻ ആ കല്ലിന് കഴിയും , അത് കൈവശമാക്കുന്നവൻ ഭൂമിയെ തന്നെ പിടിച്ചടക്കാൻ കെൽപ്പുള്ളവനാകും ……

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com