✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

ഏകദേശം ആറു കിലോമീറ്റർ കഴിഞ്ഞതും അവരോട് നന്ദി പറഞ്ഞ ശേഷം അവൾ ബസ്സിൽ നിന്നിറങ്ങി …. ഇനിയൊരൽപ്പ ദൂരം നടത്തം മാത്രം വീട്ടിലേയ്ക്ക് …..

 

കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ തനിക്ക് ചുറ്റും എന്താണ് നടന്നതെന്ന കാര്യം അവളെ ഭയത്തിലാഴ്ത്തി …. അപ്പോൾ അയാളവിടെ വന്നില്ലായിരുന്നെങ്കിൽ തന്റെ വീട്ടുകാർ നാളെ തന്റെ ജീവനറ്റ ശരീരം കാണേണ്ടി വരുമായിരുന്നു …. തന്റെ മുന്നിൽ വച്ചാണ് ആ മൂന്ന് പേരും കൊല്ലപ്പെട്ടത് ……. ആ കാര്യം ഓർമ്മിച്ചതും അവളുടെ ശരീരം ഭയം കൊണ്ട് വീണ്ടും വിറയ്ക്കാൻ തുടങ്ങി ….. ഇതിന്റെ പേരിൽ തനിക്കെന്തെങ്കിലും പ്രശ്നം വരുമോ എന്നവൾ മനസ്സിൽ സ്വയം ചോദിച്ചു ……

 

പക്ഷെ അതിനെല്ലാമുപരി അവളുടെ മനസ്സിനെ കുഴപ്പിച്ച സംശയം മറ്റൊന്നായിരുന്നു …… ആരാണയാൾ ? അയാൾ എന്തിനാണ് കുറച്ച് നാളുകളായി കൊലപാതകങ്ങൾ ചെയ്യുന്നത് ….. ഇന്ന് കൊല്ലപ്പെട്ടവരും അയാളുടെ പെങ്ങളും തമ്മിൽ എന്താണ് പ്രശ്നം , അവളെങ്ങനെയാ മരിച്ചത് …..

 

മനസ്സിലെ സംശയങ്ങളുമായി അവൾ മുന്നോട്ട് നടന്നു ….. അപ്പോഴേയ്ക്കും അവൾ ബസ്സ് ഇറങ്ങിയ സ്ഥലത്തായി ഒരു ബൈക്ക് വന്ന് നിന്നു . അവൾ നടന്ന് നീങ്ങുന്നതും വീടിനകത്തേയ്ക്ക് കയറുന്നതും നോക്കി നിന്ന ശേഷം ആ കറുത്ത വസ്ത്രം ധരിച്ചയാൾ ബൈക്ക് ഒന്ന് റൈസ് ചെയ്ത് മുന്നോട്ടെടുത്തു ….

 

 

തുടരും ……

 

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു .
🙏🙏🙏 ……..

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com