✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

?⇐ ” എടാ ഇത്രയും നാൾ കണ്ടവന്മാർക്ക് വേണ്ടി പണിയെടുത്ത് അവന്മാരുടെ എച്ചില് തിന്നല്ലേ നമ്മള് കഴിഞ്ഞത് …. അവന്മാരുടെ ഉപയോഗ ശേഷം ജീവനുണ്ടെങ്കിൽ നമ്മൾക്ക് ….. എടാ ഇപ്പൊ ഇത് ഫ്രഷാ ….. ഒന്ന് ശ്രമിച്ചാൽ ഇന്നത്തെ രാത്രി ….. ”

ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞ് നിർത്തി ….

 

 

?⇒ ” എന്നാപ്പിന്നെ തൂക്കെടാ അവളെ ….. ഞാൻ സ്പോട്ടിൽ ഉണ്ടാകും …. ”

 

അത്രയും പറഞ്ഞ് കോൾ കട്ടായി ….. മുഖത്തും മനസ്സിലും നിറഞ്ഞ ഒരു തരം വിഷ ചിരിയോടെ ജോൺസൻ എന്ന ജോൺ തിരികെ ഓട്ടോയുടെ അടുത്തേയ്ക്ക് നീങ്ങി …… ഡീസലടിച്ച കാശ് കൊടുത്തിട്ട് ഓട്ടോയുടെ പുറകിലിരിക്കുന്ന അർച്ചനയെ നോക്കി അവൻ ഒന്ന് പുഞ്ചിരിച്ച ശേഷം ഓട്ടോ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു ……

 

തിരക്കൊഴിഞ്ഞ വിജനമായ ആ റോഡിലൂടെ ആ ഓട്ടോ മുന്നോട്ട് നീങ്ങി ….. ഏകദേശം യാത്ര തുടർന്ന് ഒരു പതിനഞ്ച് മിനിട്ടായതും ജോൺസൻ മെയിൻ റോഡിൽ നിന്ന് മലമുകളിലേയ്ക്കുള്ള മണ്ണുകൊണ്ടുള്ള ഇടറോഡിലേയ്ക്ക് ഓട്ടോ വേഗം വെട്ടിച്ച് തിരിച്ചു …..

 

 

” ഇതെവിടേയ്ക്കാ …. ചേട്ടാ വഴിതെറ്റി ….. നിർത്ത് …. എനിക്ക് വിഷ്ണുപുരത്തേയ്ക്കാ പോകാനുള്ളത് ”

ഇതു കണ്ട അർച്ചന ഉച്ചത്തിൽ പറഞ്ഞു , അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്ന ഭയം പുറമേ പ്രകടമാവാൻ തുടങ്ങിയിരുന്നു ….

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.