✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

 

✮കൽക്കി࿐

                                 ഭാഗം – 1

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 
 

 

 

View post on imgur.com

 

 

പ്രപഞ്ചത്തിന്റെ സൃഷ്ടി മുതൽ പ്രകൃതിയിൽ ലയിച്ച് ചേർന്ന ഒരു സത്യം അതായിരുന്നു പ്രകൃതി രഹസ്യങ്ങൾ . മനുഷ്യൻ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തനായി നിന്ന് ചിന്തിക്കാനും പഠിക്കാനും മനസ്സിലാക്കാനും തുടങ്ങിയ നാൾ മുതൽ അത്തരം രഹസ്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും തുടക്കം കുറിച്ചിരുന്നു .

 

പക്ഷെ ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും പിടി കിട്ടാത്ത പല ചോദ്യങ്ങളുടെയും ഉത്തരം പ്രകൃതിയിൽ തന്നെ ഒളിഞ്ഞിരുപ്പുണ്ട് , ആ ഉത്തരങ്ങളുടെ നിലവറ അതറിയേണ്ട വ്യക്തികളുടെ മുന്നിൽ സമയമാവുമ്പോൾ തുറക്കപ്പെടും . അത് തന്നെയാകും അവരുടെ ജന്മ നിയോഗവും …..

 

ആദ്യ കാലങ്ങളിൽ അത്തരത്തിൽ ഒരു കഥ പരക്കെ ഉയർന്ന് നിന്നിരുന്നു , പ്രപഞ്ചത്തെ പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള അത്രയും സവിശേഷതയുള്ള ഒരു അമൂല്യ രത്നം പ്രകൃതിയിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് , അത് പ്രകൃതി തന്നെ എവിടെയോ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്ന് . അറബിക്കഥയിലെ ആ മാന്ത്രിക വിളക്കിന്റെ കഥ പോലെ ഇതും ഒരു കെട്ട് കഥയെന്ന് പലരും വിശ്വസിച്ചു , അതുപോലെ അതിനെ പറ്റിയുള്ള പല കെട്ട് കഥകളും നാടാകെ പടർന്നു .

 

പക്ഷെ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് സംശയിച്ച പുതിയ കാര്യങ്ങൾ കണ്ട് പിടിക്കാനും അത് സ്വന്തമാക്കാനും ജിജ്ഞാസ അധികമായുണ്ടായിരുന്ന അന്നത്തെ ചില മനുഷ്യർ അതിനായുള്ള അന്വേഷണവും പഠനവും ആരംഭിച്ചു ….

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com