✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

<<<<<<<<<<<<<•>>>>>>>>>>>>>

 

 

26 വർഷങ്ങൾക്ക് ശേഷം ……
( വർത്തമാന കാലം )

 

 

രാതിയുടെ ഇരുട്ടിനെ കീറിമുറിച്ച് ഉരുക്കു കൊണ്ടുള്ള ആ പാളത്തെപ്പോലും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള രാജധാനി എക്സ്പ്രസ് മിന്നൽ വേഗത്തിൽ മുന്നോട്ട് കുതിച്ചു കൊണ്ടേയിരുന്നു …….

 

ആ ട്രെയിനിലെ ഒരു കോച്ചിനുള്ളിൽ
അടുത്ത സ്റ്റേഷനിൽ ഇറങ്ങുവാനായി തന്റെ ബാഗെടുത്ത് അടുത്ത് വച്ച ശേഷം ഈയർ ഫോണിലൂടെ മുഴങ്ങുന്ന പാട്ടും കേട്ട് കണ്ണുകളടച്ച് മൗനമായി ഇരിക്കുകയാണ് ഒരു പെൺകുട്ടി ……. സുഹൃത്തുക്കളും ബന്ധുക്കളും അച്ചു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അർച്ചന …..

 

നാട്ടിലെ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് അവൾ ഇപ്പോൾ ഡൽഹിയിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു …… കുറച്ചധികം ദിവസങ്ങൾക്ക് ശേഷം രണ്ടാഴ്ച വീട്ടിൽ ചിലവഴിക്കാനും ബസുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഒന്ന് കാണാനും കൂടിയാണ് ഈ മടക്ക യാത്ര .

 

ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടതും കണ്ണുകൾ തുറന്ന് അവൾ ഫോണിലേയ്ക്ക് നോക്കി ….. തന്റെ അടുത്ത സുഹൃത്തും കുട്ടിക്കാലത്തെ സഹപാഠിയുമായിരുന്ന ദക്ഷ യുടെ ഒരു വാട്സ്അപ്പ് മെസേജ് ആയിരുന്നു അത് .

 

 

” എവിടെ എത്തി അച്ചൂ …… ?”

എന്ന ദക്ഷയുടെ ചോദ്യത്തിന് –

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.