✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

ആ നിലവറയ്ക്കുള്ളിൽ ഇരുട്ടിനെ ഭേദിച്ച് കത്തി ജ്വലിച്ച് നിൽക്കുന്ന നിലവിളക്കിന് മുന്നിൽ ഒരു നിമിഷം പ്രാർത്ഥിച്ച് നിന്ന ശേഷം , ആ നിലവിളക്കിന് മുന്നിലായി സൂക്ഷിച്ചിരിക്കുന്ന പഞ്ചലോഹ പെട്ടിയെ അയാൾ ഒന്ന് തൊട്ട് വണങ്ങി . അതിനു ശേഷം മുന്നിലായി സൂക്ഷിച്ച് വച്ചിരുന്ന ഒരു ചെറിയ സ്വർണ്ണ ചെപ്പ് കയ്യിലെടുത്തു കൊണ്ട് അയാൾ നിലവറയ്ക്ക് പുറത്ത് കടന്നു …..

 

തടി കൊണ്ടുള്ള കോണിപ്പടികൾ കയറി അയാൾ തന്റെ മകളായ ശ്രീദേവിയുടെ മുറിയുടെ അടുത്തെത്തി …. കട്ടിലിൽ ജീവനറ്റ് കിടക്കുന്ന തന്റെ മകളുടെ ശരീരത്തെയും ഒപ്പം തൊട്ടടുത്തായി കാലിട്ടടിച്ച് കരയുന്ന ആ ചോര കുഞ്ഞിനെ കൂടി കണ്ടതും അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു ……. അയാൾ വേഗം ചെന്ന് ആ കുഞ്ഞിനെ കയ്യിൽ കോരി എടുത്തു ….. ഒരു നിമിഷം ആ മുഖത്തേയ്ക്ക് നോക്കി നിന്ന ശേഷം അയാൾ ആ സ്വർണ്ണ ചെപ്പ് തുറന്ന് അതിൽ നിന്ന് ഒരു ചുവന്ന പൊടി ചൂണ്ട് വിരലിൽ തൊട്ട് കുഞ്ഞിന്റെ നാവിലേയ്ക്ക് വച്ച് കൊടുത്തു …..

 

 

” കൃഷ്ണാ ….. ”

 

ശേഖരൻ തമ്പി ഉറക്കെ തന്റെ കാര്യസ്ഥനായ കൃഷ്ണൻ കുട്ടിയെ വിളിച്ചു …. ഉടനെ തന്നെ മധ്യവയസ്കനായ ഒരാൾ എളിമയോടെ അയാളുടെ മുന്നിൽ വന്ന് തലകുനിച്ച് നിന്നു …. ശേഖരൻ തമ്പി ആ കുഞ്ഞിനെ വേഗം അയാളുടെ കയ്യിലേയ്ക്ക് കൊടുത്തു ……

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com