✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

ജെറി ചെറിയാനും കൂട്ടരും നല്ലത് പോലെ ഭയന്നിരിക്കുകയാണെന്ന കാര്യം എനിക്കിപ്പൊ വ്യക്തമാണ് കാരണം എന്റെ പക്കലുള്ള തെളിവുകൾ അത് മാത്രം മതി അവരെ ജീവിത കാലം മുഴുവൻ ജയിലഴിക്കുള്ളിലാക്കാനും സമൂഹത്തിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുത്താനും …. ഈ തെളിവുകൾ മീഡിയാസിനോ പോലീസിനോ കൊടുക്കാൻ എനിക്ക് വിശ്വാസം തോന്നുന്നില്ല , അതവർക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറിയേക്കാം …. ഡയറക്ട് കോർട്ട് വഴി മൂവ് ചെയ്യണം …. പക്ഷെ ഇപ്പൊ എനിക്കും എന്റെ പക്കലുള്ള തെളിവുകൾക്കും ഒരു സുരക്ഷിതത്വവും ഇല്ല , കാരണം എതിരെ നിൽക്കുന്നവർ എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് , ശക്തരാണ്…….

 

 

                      ********************

 

 

പാർവ്വതി തന്റെ കൈപ്പടയിൽ ഡയറിയിൽ കുറിച്ച് വച്ചിരുന്ന കാര്യങ്ങൾ വിശ്വനാഥ് വായിച്ചു നോക്കി , അത് വായിച്ചപ്പോൾ അയാളുടെ മനസ്സിലും ഞെട്ടൽ തന്നെയാണുണ്ടായത് ….. വിശ്വൻ വേഗം തന്നെ ആ ഡയറി മടക്കി വച്ച ശേഷം ആ ഫയലുകളും പെൻ ഡ്രൈവുകളും ഓരോന്നായി പരിശോധിക്കാൻ ആരംഭിച്ചു ……

 

 

                           …………………………

 

സിറ്റിയുടെ തിരക്കിൽ നിന്നൊക്കെ മാറി സ്ഥിതി ചെയ്യുന്ന ഒരു വലിയ ബിൽഡിങ്ങിന് മുന്നിലായി അമിത വേഗത്തിൽ ചീറി പാഞ്ഞ് വന്ന ആ ബൈക്ക് വേഗം സഡൻ ബ്രേക്കിട്ടു നിർത്തി …. ആ ബൈക്കിൽ നിന്ന് ജാക്കറ്റൊക്കെ ധരിച്ച ഒരു യുവാവിറങ്ങിയ ശേഷം മുന്നോട്ട് നടന്നു …. ആ ബിൽഡിങ്ങാണ് ജെറി ചെറിയാന്റെ താവളം . ഇല്ലീഗലായി ഡാൻസ് ബാറും ഡ്രഗ്സ് പാർട്ടിയും ബിസിനസ്സ് സീൽസുമൊക്കെ നടത്തുന്ന സ്ഥലം …..