✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126575

 

 

ആദിത്യൻ അത്രയും പറഞ്ഞ് തന്നെ തല്ലാൻ കൈ ഓങ്ങിയവനോട് വീണ്ടും തല്ലാൻ വരാനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു . ദേഷ്യം കൊണ്ട് അവൻ വീണ്ടും ആദിത്യന് നേരെ വേഗത്തിൽ കൈ ഓങ്ങി ….. ആദി മുൻപത്തെ പോലെ തന്നെ വീണ്ടും അതിൽ നിന്ന് ഒഴിഞ്ഞ് മാറി . തല്ലാനായി വന്നവൻ ഒന്ന് മുന്നോട്ടാഞ്ഞതും ആദി കറങ്ങി തിരിഞ്ഞ് അവന്റെ പുറകിലായി ചാടി ചവിട്ടി , അവൻ നേരെ ചുവരിൽ ചെന്ന് തലയിടിച്ച് നിലത്ത് വീണു ….

 

ഉടനെ ലിജോ വീണ്ടും ആദിത്യന് നേരെ ഓടിയടുത്തു . ആദിയെ ചവിട്ടാനായി ലിജോ കാലുയർത്തിയതും ഒരു വശത്തേയ്ക്ക് കറങ്ങി മാറി ആ ചവിട്ടിൽ നിന്ന് ഒഴിഞ്ഞ് മാറിയ ശേഷം തന്റെ വലത് കൈ ആദി ലിജോയുടെ കഴുത്തിൽ മുറുക്കി പിടിച്ച് അവനെ നിലത്ത് നിന്ന് ഉയർത്തി നിർത്തി , അവിടെ നിന്നവരെല്ലാം ഒരു നിമിഷം ആ കാഴ്ച കണ്ട് ഞെട്ടി കാരണം കരുത്തും ആരോഗ്യവുമുള്ള ഒരുത്തനെയാണ് ആദിത്യൻ ഒരു കൈ കൊണ്ട് വായുവിൽ ഉയർത്തി നിർത്തിയിരിക്കുന്നത് …….. അല്പ സമയം അവനെ അങ്ങനെ തന്നെ ഉയർത്തി നിർത്തി , ശ്വാസം കിട്ടാതെ ലിജോ പിടഞ്ഞ് തുടങ്ങിയതും ആദി അവനെ നീലത്ത് കൊണ്ട് ആഞ്ഞിടിച്ചു .

 

” എന്താടാ വരുന്നില്ലേ ….. ? ”

ഇതെല്ലാം കണ്ട് ഭയന്ന് വിറച്ച് നിൽക്കുന്ന കൂട്ടത്തിലെ മൂന്നാമനോട് ആദി മുഖമുയർത്തി ചോദിച്ചു ….

 

” വേണ്ട അണ്ണാ …… ഞാനൊന്നിനും ഇല്ല … എന്നെ വിട്ടേക്ക് ….. ”

അവൻ തൊഴുകൈകളോടെ പറഞ്ഞു ……

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com