✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

‘ അപ്പൊ ഇവന്മാര് ഇതു പോലെയൊക്കെ എന്റെ പെങ്ങളോടും പറഞ്ഞിട്ടുണ്ടാവില്ലേ …. ‘

ആദി മനസ്സിലോർത്തു …. അപ്പോഴേയ്ക്കും ആ സെയിൽസ് ഗേൾ ആ പെൺകുട്ടിയെ വിളിച്ചു കൊണ്ട് വന്നു …. അവനാ പെൺകുട്ടിയുടെ മുഖത്തേയ്ക്ക് നോക്കി , സങ്കടം തളം കെട്ടി നിൽപ്പുണ്ട് കരഞ്ഞ് തളർന്ന അവസ്ഥയും ….

 

” അതെ …… താനെന്തിനാ വെറുതെ കരയുന്നേ …. ഇത്രയും പേർ ഇവിടെ ഉണ്ടായിരുന്നിട്ടും അവന്മാരോട് ചോദിക്കാൻ പെങ്ങൾക്ക് ദൈര്യം തോന്നിയില്ലേ …. അത് മതി … താൻ ഒന്ന് കൂടി അവന്മാരോട് ചെന്ന് പറ , നിർത്തി ഇവിടുന്ന് വേഗം പോവാൻ …. ”

ആദിത്യൻ അത്രയും പറഞ്ഞതും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ആ പെൺകുട്ടി അവനെ നോക്കി …..

 

” സ്വന്തം ചേട്ടനാ പറയുന്നേ എന്ന് കരുതിയാൽ മതി , മോള് പോയി പറ . അവന്മാർ മോളെ ഒന്നും ചെയ്യില്ല ….. ”

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു ….. ഒരു ചേട്ടനായി അവൻ കൂടെ ഉണ്ടെന്ന ആത്മ ദൈര്യത്തിൽ മനസ്സിൽ അവന്മാരോട് തോന്നിയ ദേഷ്യത്തോടെ ആ പെൺകുട്ടി മുന്നോട്ട് നടന്നു .

 

” ഇപ്പൊ ഇറങ്ങണം ഇവിടുന്ന് …. നീയൊക്കെ പർച്ചേസിനല്ല ഇവിടെ വന്നതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം . പോയില്ലെങ്കിൽ ഞാനിപ്പൊ പോലീസിനെ വിളിക്കും …… ”

ദേഷ്യത്തോടെ ശബ്ദമുയർത്തി ആ സെയിൽസ് ഗേൾ അവന്മാരോട് പറഞ്ഞു …. അത് കേട്ട് അവിടെ നിന്ന എല്ലാവരെയും ശ്രദ്ധ അവിടേയ്ക്കായി .

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com