✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

അൽപ്പം കഴിഞ്ഞതും ഗേറ്റിന് പുറത്തെ ഇരുട്ടിനിടയിൽ നിന്ന് ആരോ ഒരു ബെെക്ക് സ്റ്റാർട്ട് ചെയ്തു ഒപ്പം അതിന്റെ പ്രകാശമാകെ റോഡിൽ പരന്നു …. ഒന്നു കൂടി ബൈക്കിലിരിക്കുന്നയാൾ ഒന്ന് തിരിഞ്ഞ് നോക്കിയ ശേഷം ആക്സിലേറ്റർ വേഗത്തിൽ കൊടുത്ത് അയാൾ അവിടെ നിന്ന് ചീറി പാഞ്ഞ് മുന്നോട്ട് പോയി . അയാൾ അവസാനമായി തിരിഞ്ഞ നോക്കിയത് മതിലിൽ പതിപ്പിച്ച് വച്ചിരിക്കുന്ന ആ ബോർഡിലേക്കായിരുന്നു (അഡ്വക്കേറ്റ് വിശ്വനാഥ് MA , LL.B ) .

 

വിശ്വൻ ആ റൂമിൽ കയറിയ ശേഷം അൽപ്പ നേരം അയാൾ വച്ചിട്ട് പോയ ആ ബാഗിലേയ്ക്ക് തന്നെ നോക്കിയിരുന്നു . കുറച്ച് കഴിഞ്ഞതും വിശ്വൻ ആ ബാഗെടുത്ത് തുറന്ന് നോക്കി …..

 

അതിനുള്ളിൽ നാലഞ്ച് ഫയലുകൾ പിന്നെ ഒന്ന് രണ്ട് പെൻഡ്രൈവ് കൂടാതെ ഒരു ഡയറിയുമായിരുന്നു ഉണ്ടായിരുന്നത് …. വിശ്വൻ ആദ്യം തന്നെ ആ ഡയറി കയ്യിലെടുത്ത് തുറന്ന് നോക്കിയ ശേഷം വായിക്കാൻ ആരംഭിച്ചു .

 

 

                      ********************

 

 

                                എന്താണ് ഞാൻ അന്വേഷിച്ച് തുടങ്ങിയത് ഇപ്പൊ എവിടെയാണ് വന്ന് നിൽക്കുന്നത് എന്നൊക്കെ ഓർക്കുമ്പോൾ എനിക്ക് തന്നെ പലതും അവിശ്വസനീയമായി തോന്നുന്നു ….. എന്റെ കയ്യിലുള്ള ഈ തെളിവുകൾ എനിക്ക് നേരിട്ട് പുറം ലോകത്തെത്തിക്കാൻ കഴിയുമോ എന്ന് പോലും ഞാനിപ്പൊ ഭയപ്പെടുന്നു , കാരണം ചിലപ്പോൾ അവർ എന്റെ ജീവനും വിലയിട്ടേയ്ക്കാം … അതുകൊണ്ടാ എന്റെ മനസ്സിലുള്ള കാര്യങ്ങൾ ഞാൻ തേടി തുടങ്ങിയത് മുതൽ ഇപ്പൊ എത്തി നിൽക്കുന്നത് വരെയുള്ളത് ഇവിടെ എഴുതുന്നത് …..

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.