✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

” അയ്യേ …. അതിന് മുമ്പ് കണ്ണൊക്കെ നിറച്ച് ….. മോൾക്ക് കാണണം എന്ന് തോന്നുമ്പോ ഏട്ടൻ ഉടനെ പറന്ന് വരൂലെ . മൂന്ന് നാല് വർഷം കഴിഞ്ഞാൽ കോടതിയെ പോലും വിറപ്പിക്കാനുള്ള അഡ്വക്കേറ്റ് അനശ്വരനാഥാണ് ഈ കണ്ണും നിറച്ചിരിക്കുന്നതെന്ന് ഓർക്കണം ….. ”

അവനത് പറഞ്ഞതും ഒരു പുഞ്ചിരിയോടെ അവൾ മിഴികൾ തുടയ്ച്ചു …..

 

അന്ന് മുഴുവൻ ചുറ്റികറങ്ങി പുറത്ത് നിന്ന് ആഹാരമൊക്കെ കഴിച്ച ശേഷമാണ് അവർ വീട്ടിലെത്തിയത് , അപ്പോഴേയ്ക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു …..
കാറ് നേരെ പോർച്ചിൽ ഒതുക്കിയ ശേഷം അവർ പുറത്തിറങ്ങി ……

 

” കണ്ടിട്ട് ഒരു കട മുഴുവൻ വാങ്ങിയ ലക്ഷണമാണല്ലോ ആദി ….. ”

കാറിന്റെ പുറകിൽ നിന്നും അനു ഷോപ്പിങ് കവറുകൾ എടുക്കുന്നത് കണ്ട ആന്റണി ചോദിച്ചു …..

 

” കട മുഴുവനൊന്നും വാങ്ങീല പക്ഷെ അങ്കിളിന് വാങ്ങി …. ”

അനു അതും പറഞ്ഞ് ഒരു ഷോപ്പിങ് കവർ ആന്റണിയുടെ നേരെ നീട്ടി , അയാളത് സന്തോഷത്തോടെ വാങ്ങി …. ശേഷം ബാക്കിയുള്ളവയുമായി അനു വീടിനകത്തേയ്ക്ക് കയറി ….

 

” അല്ല അച്ചായോ ….. എന്തൊക്കെയാ ഇന്നത്തെ വിശേഷം …. വക്കീല് കോടതി പൊളിച്ചടിക്കിയാ …. ”

താഴ്ന്ന ശബ്ദത്തിൽ ഒരു പുഞ്ചിരിയോടെ ആദി ചോദിച്ചു …..

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.