✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അന്ന് അയാളിൽ നിന്നുണ്ടായത് …. എല്ലാം മറന്ന് കളയാൻ , അധുനിക ലോകത്തിന്റെ പത്ര ധർമ്മം …..

 

ഭയപ്പെടാനോ തോറ്റോടാനോ ഞാൻ തയ്യാറായിരുന്നില്ല …. പക്ഷെ ഇതിനെതിരെ പ്രതികരിക്കാൻ എന്റെ പക്കൽ വ്യക്തമായ തെളിവുകളുമുണ്ടായിരുന്നില്ല …. പിന്നീടുള്ള ദിവസങ്ങൾ അതിന് വേണ്ടി ഞാൻ നടത്തിയ അന്വേഷങ്ങളായിരുന്നു , അതും വളരെ രഹസ്യമായി .

 

ഞാൻ കണ്ടെത്തിയ ഓരോ വ്യക്തികളെ കുറിച്ചുമുള്ള തെളിവ് ശേഖരണം അതിന് വേണ്ടി ഒളി ക്യാമറ മുതൽ മോഷണം വരെയുള്ള രീതികൾ …. ഒടുവിൽ അവസാനത്തെ ഊഴം ജെറി ചെറിയാൻ . എന്റെ ക്ലാസ്മേറ്റ്സും ഉറ്റ സുഹൃത്തുമായ അരുണിന്റെ സഹായം അതായിരുന്നു എന്നെ ഇതിൽ ഏറെ സഹായിച്ചത് , എത്തിക്കൽ ഹാക്കിങ്ങിൽ പുലിയായ അവൻ ജെറി ചെറിയാന്റെ ലാപ്ടോപ്പും സിസ്റ്റവും ഹാക്ക് ചെയ്ത് ഒട്ടനവധി വിലപ്പെട്ട വിവരങ്ങൾ എനിക്ക് വേണ്ടി ശേഖരിച്ച് തന്നു , ഒപ്പം ജെറി ചെറിയാന്റെ ഫാം ഹൗസിൽ നിന്ന് നിരവധി ഫലയുകളും മറ്റും ആരുമറിയാതെ മോഷ്ടിക്കാനും അവനെന്നെ സഹായിച്ചു …..

 

പക്ഷെ , എല്ലാം നല്ലതുപോലെ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ എനിക്ക് എവിടെയോ ഒരിടത്ത് പിഴച്ചു . ഞാൻ പിന്നാലെയുണ്ടെന്ന വിവരം ജെറി ചെറിയാന് ലഭിച്ചു … ആദ്യം പണം തരാമെന്ന് പറഞ്ഞുള്ള പ്രലോഭനം ഒടുവിൽ അതിന് വഴങ്ങില്ല എന്ന് മനസ്സിലായതും ധാ ഇപ്പൊ ഭീഷണിയുടെ സ്വരംവും …..

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.