✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

പാർക്കിങ് ഏരിയയിൽ നിന്ന് ലിഫ്റ്റ് കയറി ആദിത്യൻ നേരെ പോയത് ആ മാളിലെ മൂന്നാമത്തെ നിലയിലേയ്ക്കായിരുന്നു , തൊട്ട് മുമ്പ് തന്റെ അനുജത്തി സാധനങ്ങൾ പർച്ചേസ് ചെയ്ത ആ ഷോപ്പിലേക്ക് …..
ലിഫ്റ്റ് തുറന്നതും അവനിറങ്ങി മുന്നോട്ട് നടന്നു , പതിയെ ആ ഷോപ്പിനുള്ളിൽ കയറിയ ശേഷം സെയിൽസ് ഗേളിനോട് പറഞ്ഞ് സാരിയുടെ പുതിയ കളക്ഷനൊക്കെ നോക്കി നിന്നു ….

 

അപ്പോഴാണ് അതിനുള്ളിൽ കുറച്ചപ്പുറത്തായി മൂന്ന് പേർ വെറുതെ ഡ്രെസ്സ് നോക്കുന്നു എന്ന രീതിയിൽ നിൽക്കുന്നത് കണ്ടത് , അവന്മാർ അവിടെ നിൽക്കുന്ന സ്ത്രീകളോട് ഡബിൾ മീനിങ്ങിൽ കമ്മന്റടിക്കുന്നതും മറ്റും അവൻ ശ്രദ്ധിച്ചു …

 

” അല്ല പെങ്ങളെ …. ആരാ അവന്മാര് …. ? ”

ആദിത്യൻ സെയിൽസ് ഗേൾളിനോട് പതിയെ ചോദിച്ചു ….

 

” ചേരിയിലുള്ള ജബ്ബാറിന്റെയും മാർട്ടിന്റെയും കൂട്ടാളികളാ ചേട്ടാ ഇവന്മാർ , വലിയ റൗഡിയാ ജബ്ബാറ് . അതിന്റെ അഹങ്കാരവും നിഗളിപ്പും ആവോളമുണ്ട് ഇവന്മാർക്ക് . ബോധവും വിവരവും ഇല്ലാത്ത കൂട്ടങ്ങളാ . നമ്മൾ എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ അത് മതി പിന്നെ ഇവന്മാർക്ക് കുടുംബത്തിൽ കേറി നിരങ്ങാൻ . വലിയ ശല്യമാ , വല്ലപ്പോഴും വരും ഇതുപോലെ . വല്ലാത്ത കമന്റടിയും ചൂളമടിയും ….. ഇന്ന് തന്നെ ചോദിക്കാൻ ചെന്ന ഇവിടുത്തെ സെയിൽസ് ഗേളിനോട് അവന്മാർ വൃത്തികേട് പറഞ്ഞ് അവളെ കരയിപ്പിച്ചു …

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com