✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

എല്ലാത്തിനും പിന്നിൽ ഇയാളാണെന്ന് ഞാൻ വിശ്വസിച്ചു പക്ഷെ അത് തെറ്റായിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി …. അവിനാഷ് മേനോൻ ഒരു ബിനാമി പാർട്ണർ മാത്രമായിരുന്നു , യഥാർത്ഥ കൺട്രോൾ മറ്റൊരാളുടെ കീഴിൽ ജെറി ചെറിയാൻ , മുൻ മന്ത്രി ചെറിയാൻ ഫിലിപ്പിന്റെ ഒരേ ഒരു സന്തതി ….. ബിസിനസ്സിലും രാഷ്ട്രീയത്തിലും ഒരേ പോലെ പിടിപാടുള്ള ജെറി ചെറിയാന്റെ പുറം ലോകം അറിയാത്ത പല ഇല്ലീഗൽ ഡീൽസും ഓരോ ദിവസം കഴിയുന്തോറും എന്റെ അന്വേഷണത്തിൽ വ്യക്തമായി വന്നു ….

 

സ്രഗ് ഡീൽസ് മാത്രമല്ല , സെക്ഷ്വൽ യൂസിന് വേണ്ടി പുറം നാടുകളിലേയ്ക്ക് പെൺകുളികളെ കടത്തുന്ന ഒരു സംഘം പോലും ഇയാളുടെ പിന്നിലുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം എനിക്ക് തുടർന്നുള്ള അന്വേഷണത്തിൽ നിന്ന് മനസ്സിലായി , അയാളുടെ മെയിൻ ബിസിനസ്സും അത് തന്നെയായിരുന്നു …..

 

നിരവധി ആളുകൾ ഇതിന്റെ പിന്നിലുണ്ട് ….. കൂടുതലും ചെറുപ്പക്കാർ ….. പ്രണയം നടിച്ച് പെൺകുട്ടികളെ കയ്യിലെടുത്ത് ഒടുവിൽ അവർ പോലുമറിയാതെ അവർക്ക് ഡ്രഗ്സ് നൽകി അവരെ കാൽക്കീഴിലാക്കുന്ന മായാജാലം അതായിരുന്നു റെജി ചെറിയാന്റെ പിന്നിലുള്ള ആൾക്കാരുടെ തന്ത്രം . ഡ്രഗ്സിന് അടിമപ്പെടുന്ന പെൺകുട്ടികൾ പിന്നീട് അത് കിട്ടാതെ വരുമ്പോൾ അതിന് വേണ്ടി എന്ത് ചെയ്യാനും തയ്യാറാവുന്ന രീതിയിലേയ്ക്ക് മാറ്റപ്പെടുന്നു ….. അവർ പോലുമറിയാത അവരുടെ മാനം വിറ്റും അവരെ വേറെ രാജ്യങ്ങളിലേയ്ക്ക് കടത്തിയും കോടികൾ സമ്പാദിക്കുന്ന ഒരു വലിയ കൂട്ടർ .

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.