✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

വിശ്വനാഥ് തന്റെ ബാഗ് ലക്ഷ്മിയുടെ കയ്യിൽ കൊടുത്ത ശേഷം വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയതും ,

 

” അതെ വിശ്വേട്ടാ ….. ഒരാള് ഏട്ടനെ കാണാൻ വന്നിരുന്നു , ഒരു പാട് നേരം കാത്തിരുന്ന ശേഷമാ മടങ്ങി പോയത് , എന്തോ അത്യാവശ്യ കാര്യമാ ഏട്ടനോട് നേരിട്ട് സംസാരിക്കണമെന്നും പറഞ്ഞു . ”

ലക്ഷ്മി വിശ്വനാഥിനോട് പറഞ്ഞു ….

 

” എന്തെങ്കിലും കേസിന്റെ കാര്യമാവും ലക്ഷ്മി …. താൻ പോയി ഭക്ഷണം എടുത്ത് വയ്ക്ക് ഞാനൊന്ന് കുളിക്കട്ടെ ….. ആന്റണിച്ചായോ രാവിലെ കാണാം … ”

വിശ്വൻ അതും പറഞ്ഞ് അകത്തേയ്ക്ക് കയറി പുറകെ ലക്ഷ്മിയും ….. കാറ് ലോക്ക് ചെയ്ത് കീ ഉമ്മറത്ത് വച്ചശേഷം ആന്റണി തിരികെ തന്റെ ബൈക്കിരിക്കുന്നതിനടുത്തേയ്ക്ക് നടന്നു , അപ്പോഴാണ് ഗേറ്റിനടുത്തായി ഒരാൾ നിൽക്കുന്നത് അയാൾ കണ്ടത് . സംശയം തോന്നി ആന്റണി നേരെ ഗേറ്റിനടുത്തേയ്ക്ക് നടന്നു ….

 

” ആരാ …. ? എന്താ വേണ്ടെ ? ”

ഗേറ്റിനടുത്തെത്തിയ ആന്റണി ചോദിച്ചു …..

 

” അത് വിശ്വനാഥ് സാറിനെ ഒന്ന് കാണാൻ …. ”

അയാൾ പതിയെ മറുപടി പറഞ്ഞു .

 

” വിശ്വൻ ഇപ്പൊ വന്നതെ ഉള്ളൂ , ക്ഷീണം കാണും ….. നിങ്ങളൊരു കാര്യം ചെയ് നാളെ ഓഫീസിലേയ്ക്ക് വാ ….. ”

ആന്റണി ഉടനെ പറഞ്ഞു ….

 

” നാളെ സാറിനെ കാണാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലോ , അതിന് മുൻപ് ഞാൻ മരിച്ച് പോയാൽ ….

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.