✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

ജോൺസൻ , ലിജോ , മാർട്ടിൻ അതൊരു ഗ്യാങാണ് ….. സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിലേയ്ക്ക് ഡ്രഗ്സ് സപ്ലേ ചെയ്യുന്ന മീഡിയേറ്റേഴ്സ് ഇതിൽ ഗ്യാങ് ലീഡർ മാർട്ടിൻ .
സൊസൈറ്റിയിൽ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെവർ പോലീസിന്റെ ഭാഷയിൽ കറതീർന്ന ക്രിമിനൽസ് . ഒട്ടനവധി കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് , പല തവണ സംശയത്തിന്റെ നിഴലിൽ കസ്റ്റഡിയിൽ എടുത്തു പക്ഷെ ശിക്ഷിക്കപ്പെട്ടിട്ടുളത് ആകെ രണ്ടോ മൂന്നോ കേസുകളിൽ മാത്രം , തെളിവുകളുടെ അഭാവത്തിൽ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് ഒത്തിരി തവണ .

 

അന്വേഷണം തുടർന്നു …..

 

അവരുടെ പിന്നാലെയുള്ള അന്വേഷണം എന്നെ എത്തിച്ചത് അടുത്ത ആളിലേയ്ക്ക് , പേര് ജബ്ബാർ ഒരു തനി റൗഡി . മാർട്ടിനും സംഘത്തിനും ഡ്രഗ്സ് എത്തിക്കുന്നത് ഇയാളാണ് , അയാളുടെ ഒപ്പം ഒട്ടനവധി ചെറുപ്പക്കാരും ….

 

അയാളുടെ പിന്നാലെയുള്ള യാത്ര എന്നെ അടുത്തയാളിലേക്ക് എത്തിച്ചു അവിനാഷ് മേനോൻ , ഒരു ഹൈ ലെവൽ ബിസിനസ്സ് മാൻ .
ഒട്ടനവധി ബിസിനസ്സ് സ്ഥാപനങ്ങളുള്ള ഇയാൾ അതൊക്കെ ഒരു മറയായി നിർത്തി ഹൈ ലെവൽ ഡ്രഗ്സ് കൺട്രോൾ നടത്തുന്നു …… ഈ ചങ്ങലയിലെ ഓരോരുത്തർക്കും തങ്ങളുടെ തൊട്ട് മുന്നിൽ നിൽക്കുന്നവർ ആരെന്നല്ലാതെ വേറെ ആരൊക്കെയുണ്ട് ആരാണ് ഇതിന്റെ ഹെഡ് എന്നൊന്നും വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം , അതാണ് അവരുടെ ഇടയിൽ തന്നെയുള്ള റൂൾ .

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.