✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

” പിന്നല്ല ….. ദേ നോക്കിയേ അതിന്റെ രോമാഞ്ചം ഇതുവരെ മാറിയിട്ടില്ല , ഒന്ന് രണ്ട് ഹിയറിങ് കൂടിയുണ്ട് . എനിക്കുറപ്പാ വിശ്വൻ തന്നെ ജയിക്കും , അല്ല അങ്ങനയേ വരൂ ….. ”

ആന്റണി ആത്മവിശ്വാസത്തോടെ പറഞ്ഞു .

 

” ആ ….. അങ്ങനെ ഫുൾ ക്രെഡിറ്റും അച്ഛന് കൊടുക്കണ്ട , ഇന്നലെ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് കേസ് നോട്ട് എഴുതിയതും ലൂപ്ഹോൾ കണ്ടുപിടിച്ചതും ഞാനാ , അച്ഛൻ പ്രസന്റ് ചെയ്തു എന്ന് മാത്രം ….. ”

ആദി ഉടനെ പറഞ്ഞു ….

 

” അതും വിശ്വൻ പറഞ്ഞു …… അനുവിനെയല്ല നിന്നെയാ നല്ലൊരു വക്കീലാക്കണമെന്ന് വിശ്വൻ ആഗ്രഹിച്ചത് , അതിനുള്ള കഴിവും നിനക്കുണ്ട് . അച്ഛനെക്കാൾ ഒരുപടി ഉയരെ എത്തുകയും ചെയ്യും പക്ഷെ നിനക്ക് കുഞ്ഞിലേ മുതൽ അടി ഇടി തല്ല് ഇതിനോടൊക്കെയല്ലേ പ്രിയം ……

 

കുഞ്ഞല്ലേ വലുതാവുമ്പോൾ എല്ലാം മാറും എന്ന് കരുതിയാ അന്ന് നീ വാശിപിടിച്ച് പറഞ്ഞതൊക്കെ പഠിക്കാൻ വിശ്വൻ സമ്മതിച്ചതും അതിന് അയച്ചതും , എന്നിട്ടിപ്പൊ എന്തായി വലുതായപ്പോഴും അത് തന്നെ ….. അതിൽ വിശ്വന് അൽപ്പം സങ്കടമുണ്ട് , പിന്നെ നീ ജോലിയുടെ ആവശ്യത്തിനാണെങ്കിലും ഇതിന്റെ പേരിൽ അന്യനാട്ടിൽ പോയി നിൽക്കുന്നതിലും …. ”

ദൂരേയ്ക്ക് നോക്കി നിന്നുകൊണ്ട് ആൻറണി പറഞ്ഞു …..

 

” വക്കീല് പണിയൊന്നും എനിക്ക് പറ്റില്ല എന്റെ അച്ചായോ …… കുഞ്ഞിലെ അച്ഛനോടൊപ്പം ചിലവഴിച്ച സമയം വായിച്ച പുസ്തകങ്ങൾ പറഞ്ഞ് തന്ന അറിവുകൾ അത്ര മാത്രമേ എനിക്കറിയൂ ….

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.