✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

എന്റെ പേര് പാർവ്വതി , ഒരു പ്രൈവറ്റ് മീഡിയയിൽ ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റായി വർക്ക് ചെയ്യുന്നു ….. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടന്നുവരുന്ന ഡ്രഗ് ഡീൽസിന്റെയും വിൽപ്പനയുടെയും അളവ് ക്രമാതീതമായി വർദ്ധിക്കുകയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു ഡോക്യുമെന്ററി തയ്യാറാക്കണമെന്ന് ഓഫീസിലെ സീനിയർ ഹെഡ് നിർദ്ദേശിച്ചതിനനുസരിച്ച് അതിന് വേണ്ടി ഞാൻ എന്റേതായ രീതിയിൽ നടത്തിയ അന്വേഷണമാണ് എന്നെ ഇവിടം വരെ എത്തിച്ചത് .

 

കോളേജിൽ പഠിക്കുന്ന എന്റെ കസിൻ ബ്രദറിന്റെ സഹായത്തോടെയാണ് ഞാനിതിന്റെ അന്വേഷം ആരംഭിച്ചത് ….. അവന്റെ സഹായത്തോടെ അവൻ പഠിക്കുന്ന കോളേജിൽ ഇവ എത്തിച്ച് നൽകുന്ന ഏജന്റിനെ ഞാൻ ആദ്യം കണ്ടെത്തി .
അവന്റെ പേര് ജോൺസൻ , ജോലി ഓട്ടോ ഡ്രൈവർ . പ്രാഥമിക അന്വേഷണത്തിൽ ആൺകുട്ടികൾ മാത്രമല്ല ഒരു നല്ല ശതമാനം പെൺകുട്ടികളും ഇവയൊക്കെ വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നും അതിന് അഡിക്റ്റാണെന്നും എനിക്ക് മനസ്സിലായി .

 

ആദ്യം കണ്ടെത്തിയ അവന്റെ പിന്നാലെ ഞാൻ സഞ്ചരിച്ചു ഇതിന്റെ ഉറവിടം എവിടെ എന്നും ആരൊക്കെ ഇതിന്റെ പിന്നിലുണ്ടെന്നും കണ്ടത്തെണമെന്ന വാശിയോടെ , അത് എന്നെ ആദ്യം എത്തിച്ചത് റെയിൽവേ കോളനിയിലാണ് ….

 

പിന്നീടുള്ള അന്വേഷത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ച് തുടങ്ങി .

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.