✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

” എന്തായാലും അതൊരു തെറ്റായ തീരുമാനമെന്നേ ഞാൻ പറയൂ …. സർവ്വീസ് തീരാൻ ഇനിയും വർഷങ്ങൾ ഇല്ലേ അദ്ദേഹത്തിന് , അതിന് മുൻപ് … ആ അതൊക്കെ പോട്ടെ …. മോള് വെറുതെ വന്നതാണോ ….? ”

ജയരാജ് കാര്യമറിയാനായി ചോദിച്ചു .

 

” വെറുതയെല്ല , ചില കാര്യങ്ങൾ അറിയാനും പിന്നെ ചില ഹെൽപ്പും വേണം ….. ”

 

” എന്താ മോളെ , പറഞ്ഞോ എന്താ കാര്യം ? ”

ജയരാജ് ഗൗരവത്തോടെ ചോദിച്ചു ….

 

” അങ്കിളെ ഇന്നലെ രാത്രി കൊല്ലപ്പെട്ടില്ലേ അവരുടെ ബാക്ക്ഗ്രൗണ്ട് എങ്ങനെയാ …. അവരുടെ പേരിൽ എന്തെങ്കിലും കേസ്സുണ്ടോ ? ”

ദക്ഷ ആകാംഷയോടെ ചോദിച്ചു ….

 

” ഹ …. ഹ ….. നല്ല ചോദ്യം …… നല്ല ഒന്നാന്തരം ക്രിമിനൽസാ അവന്മാര് ……. ഡ്രഗ് സീൽസ് , കള്ളക്കടത്ത് , പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകൽ പിന്നെ അതിന്റെ പേരിൽ പണം തട്ടൽ അങ്ങനെയങ്ങനെ ഒരുപാട് കേസുകൾ ….. ആദ്യം ചില കേസുകളിൽ ഇവന്മാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് പക്ഷെ പിന്നീടതുണ്ടായിട്ടില്ല . ശരിയായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ എത്ര തവണ രക്ഷപ്പെട്ടിട്ടുണ്ടെന്നറിയാമോ …..

 

ഇവന്മാരെ സംരക്ഷിക്കാൻ പുറകിൽ ആരൊക്കെയോ ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് , എപ്പോഴൊക്കെ സംശയത്തിന്റെ പേരിൽ അവന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ മുകളിൽ നിന്ന് വിളിയും വന്നിട്ടുണ്ട് അവന്മാരെ റിലീസ് ചെയ്യണമെന്നും പറഞ്ഞ് , തീരേണ്ടവന്മാർ തന്നെയാ തീർന്നത് …. ”

ജയരാജ് പറഞ്ഞു …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.