✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

” ഏതിൽ നിന്ന് ? ”

 

” പറയാം നീ പോയി ആ വാതിലടച്ചിട്ട് വാ …. ”

അർച്ചന അത് പറഞ്ഞതും ദക്ഷ എണീറ്റ് റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട ശേഷം അവളുടെ അടുത്ത് ബെഡ്ഡിലായി ചെന്നിരുന്നു …..

 

” ഇന്നലെ ആ സംഭവം നടക്കുമ്പോ …. ആ മൂന്നുപേരും കൊല്ലപ്പെടുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു . എന്റെ കൺമുന്നിൽ വച്ചാ അയാൾ അവരെ മൂന്ന് പേരെയും കൊന്നത് … ? ”

അർച്ചന അവളുടെ മുഖത്ത് നോക്കി പറഞ്ഞു …. അത് കേട്ടതും ദക്ഷ ഒരു ഞെട്ടലോടെ അവളെ നോക്കി ….

 

” നീ ….. നീ എന്താ പറഞ്ഞേ ? ”

കേട്ടത് വിശ്വസിക്കാനാകാതെ ദക്ഷ ചോദിച്ചു ….

 

” അതേടീ …… ”

അർച്ചന ഒരോന്നോരോന്നായി ദക്ഷയ്ക്ക് പറഞ്ഞ് കൊടുത്തു , തലേ ദിവസം രാത്രി നടന്ന എല്ലാ കാര്യങ്ങളും വിശദമായി ….. എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷവും ഒരു ഞെട്ടലിൽ തന്നെയായിരുന്നു ദക്ഷ ……

 

” നീ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല … ”

ദക്ഷ അവളോട് പറഞ്ഞു …

 

” വിശ്വസിക്കണം , എല്ലാം ഞാനിന്നലെ നേരിട്ട് അനുഭവിച്ചതാ ….. അയാൾ ആ സമയം അവിടെ വന്നില്ലായിരുന്നെങ്കിൽ , ആ മൂന്ന് പേരും പിച്ചിചീന്തി കൊന്ന എന്റെ മരണവാർത്ത ഇന്ന് ന്യൂസിൽ നിറഞ്ഞ് നിന്നേനെ ….. ”

അത് പറഞ്ഞപ്പോഴേയ്ക്കും അവളുടെ കണ്ണുകൾ നിറഞ്ഞു …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.