മരം പെയ്യുമ്പോൾ [ജോ] 105

??????

 

 

“ഞാൻ… തെന്നൽ.” തന്നെ ഉറ്റു നോക്കുന്ന നാൽപ്പത്തിനാല് ജോഡി മിഴികളെ നേരിടാനാവാതെ തല കുനിച്ച് ഷാളിൽ വിരൽ ചുഴറ്റി അവൾ നിന്നു വിറച്ചു.

 

“ആഹാ.. നല്ല പേരാണല്ലോ! തെന്നൽ.” അടുത്ത് നിന്നും ക്ലാസ്സിലെ ചെറുപ്പക്കാരൻ സാറിന്റെ അഭിനന്ദനങ്ങൾ എത്തിയതും അവൾ മുഖമുയർത്താതെ ഇടം കണ്ണിട്ട് അയാളെയൊന്നു നോക്കി.

 

“തെന്നിപ്പായും തെന്നലേ നിന്റെ തേരിൽ കേറാൻ വന്നിടാം.”

 

ക്ലാസ്സിലെ വിരുതന്മാരായ റോബിന്റെയും കൂട്ടരുടെയും പാട്ടെത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

 

അവൾ വെപ്രാളത്തോടെ മിഴികളുയർത്തി അവരെയൊന്ന് നോക്കി. കുറച്ചു പേർ ചിരിക്കുന്നുണ്ട്. കുറച്ചു പേരാകട്ടെ പ്രസന്നഭാവത്തിൽ ബാക്കി കേൾക്കാനായി അവളെയുറ്റുനോക്കി ഇരിക്കുന്നു.

 

“സൈലൻസ്!” മുന്നിലെ ഡസ്കിന്മേൽ ഡാനിയലിന്റെ ബലിഷ്ടമായ വലതു കൈപ്പത്തി ആഞ്ഞു പതിച്ചതും പാട്ട് നിന്നു.

 

“താൻ പറഞ്ഞോളൂ.” അയാളുടെ നോട്ടം അവളുടെ മേൽ വീണ്ടും പാറി വീണു.

 

“മേഘമലയാണ് സ്ഥലം.” ഇടതു കൈയിലിരുന്ന കർച്ചീഫ് വിയർപ്പിൽ കുളിച്ചിരുന്നു.

 

“അതേത് പട്ടിക്കാട്?” വീണ്ടും ചോദ്യം റോബിന്റെതാണ്.

 

“കേരള തമിഴ്നാട് ബോർഡറാണ്.” അവളുടെ സ്വരത്തിൽ വെള്ളി വീണു.

 

“റോബിൻ താനിനി മിണ്ടരുത്.

ആ കുട്ടി പറയട്ടെ.” ഡാനിയേലിന്റെ ശാസന അവൻ ചുണ്ടു കോട്ടി അവഗണിച്ചു കളഞ്ഞു.

 

“മേഘമലയിൽ ഞാനൊരിക്കൽ വന്നിട്ടുണ്ട്. റിയലി ബ്യൂട്ടിഫുൾ പ്ലേസ്.” അയാൾ കഴിഞ്ഞു പോയ ഏതോ ഡിസംബറിലെ ഓർമകളെ പൊടിതട്ടിയെടുത്തു.

 

“താങ്ക് യു സർ.” അത് പറയുമ്പോൾ അവൾ ഉള്ളിലുണർന്ന ഞെട്ടൽ മറയ്ക്കാൻ ശ്രമിച്ചിരുന്നു.

 

“ബാക്കി പോരട്ടെ. താൻ കുറച്ചു ഷൈ ടൈപ്പ് ആണല്ലേ. അതൊക്കെ ഈ എൻട്രൻസ് പിരിയഡിൽ തന്നെ മാറ്റിയെടുത്തോളണം. എന്നാലെ നാളെ കോളേജിലും കോർട്ടിലും ഒക്കെ ചീറ്റപ്പുലിയെപ്പോലെ നിൽക്കാൻ പറ്റൂ.” അവൾ തലകുലുക്കി.

 

പിന്നെ ഊതിപ്പെരുപ്പിച്ച ആത്മവിശ്വാസത്തോടെ തലയുയർത്തി മുന്നിലെ കൂട്ടത്തെ നോക്കി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.