മരം പെയ്യുമ്പോൾ [ജോ] 105

മിഴികൾ തലങ്ങും വിലങ്ങും പാഞ്ഞു.

 

ആദ്യമായാണ് ഈയൊരു രീതിയിലുള്ള ഇടപഴകൽ. പുറത്തെ തണുപ്പിന് കെടുത്താൻ കഴിയാത്ത വിധത്തിലൊരു തീ ഉള്ളിലാളി കത്തുന്ന പോലെ.

 

തെന്നലിന്റെ ശിരസ്സ് ഏദന്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു വന്നു. വട്ടം ചുറ്റിപ്പിടിക്കാതെ നെഞ്ചോട് തല ചേർത്ത് അവൾ കുറച്ചു നേരം നിശബ്ദയായി.

 

“ഇച്ചായാ…”

 

പതിയെ വിളിച്ചു കൊണ്ട് മുഖമുയർത്തി നോക്കുമ്പോൾ അവന്റെ മുഖത്തൊരു രഹസ്യഭാവമായിരുന്നു.

ചുവന്നു പോയ മൂക്കിൻ തുമ്പിലേക്കും ചെവികളിലും അവന്റെ കണ്ണുകൾ ഉടക്കി നിന്നു.

 

“ഞാനൊരു ഉമ്മ തന്നോട്ടെ?

 

ദേ ഇവിടെ..” ആ മൂക്കിൻ തുമ്പിലേക്ക് നീട്ടിയ വിരൽ വിറയ്ക്കുന്നതവൾ കണ്ടു.

 

വേണമെന്നോ വേണ്ടെന്നോ ശബ്ദിക്കാൻ കഴിയാതെ തെന്നൽ നിന്നു പോയി. വേണ്ടെന്ന് പറയാൻ തുടങ്ങുമ്പോഴൊക്കെ അതിനെയും മറി കടന്ന് തലച്ചോറിൽ നിന്നൊരു ഉന്മാദം പൊട്ടി വന്ന് നാവിനെ പിടിച്ചു താഴ്ത്തുന്നു.

 

നാണവും പരിഭ്രമവും കൊതിയും ഭയവുമൊക്കെ കലർന്ന സമ്മിശ്രഭാവം. ഏദൻ പതിയെ മുഖമടുപ്പിച്ചു.

 

മൂക്കിൻതുമ്പിൽ വിറയ്ക്കുന്ന ചുണ്ടുകളുടെ ഒരു കുഞ്ഞു മുത്തം.

 

തല പിന്നോട്ടാഞ്ഞതും അതുവരെയാരോ പിടിച്ചു വച്ച ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് തെന്നൽ തിരിഞ്ഞോടി.

 

“ഏയ്യ്…നിൽക്ക്..”

 

ഏദൻ പിറകിൽ നിന്നും വിളിച്ചെങ്കിലും അവൾ കേട്ടില്ല.

 

കുറച്ചു ഓടിക്കയറിയ ശേഷം അവൾ തിരിഞ്ഞു നോക്കി.

 

ചിരിയോടെ അവിടെത്തന്നെ നിൽക്കുകയാണ് അവൻ.

 

“വേഗം കേറി വാ ഇച്ചായാ.. മഴ വരുന്നു.”

 

ഏദന്റെ മുഖത്തെ ചിരിയുടെ തിളക്കം കൂടി.

 

സെമിത്തേരിയിലേക്ക് ഓടിക്കയറിയ തെന്നൽ മുന്നിൽ ജാഫറിനെക്കണ്ട് ഒന്ന് പരുങ്ങി. ഒരു വിളറിയ ചിരിയും നൽകി വീണ്ടും വേഗത്തിൽ നടന്നു.

 

അവൾ പോയ വഴിയേ നോക്കി തല തിരിക്കുമ്പോഴാണ് ഏതോ ലോകത്തെന്ന പോലെ കയറി വരുന്ന ഏദനെ കാണുന്നത്.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.