മരം പെയ്യുമ്പോൾ [ജോ] 105

സുധീര.

ധീരതയുള്ളവളെന്ന് നിനച്ചപ്പോൾ പ്രതീക്ഷകളെ അപ്പാടെ തകർത്തുകൊണ്ട് കിഴക്കേമലയുടെ അടിവാരത്തു നിന്നും അവരുടെ മൃതദേഹം ലഭിച്ചു.

 

ഏൽപ്പിച്ച ബാഗ് പരിശോധിക്കുമ്പോൾ ആകെയുണ്ടായിരുന്നത് കുറച്ചു മുഷിഞ്ഞ നോട്ടുകളും ഒരു വീടിന്റെയും കുറച്ചു സ്ഥലത്തിന്റെയും ആധാരവും ഒപ്പമൊരു കത്തും.

 

“ഞാനുറങ്ങിയിട്ട് ദിവസങ്ങളായി… ജീവിക്കാൻ തോന്നുന്നില്ല. കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും എന്റെ ഭർത്താവിന്റെയും കാമുകിയുടെയും പേക്കൂത്തുകളാണ് തെളിയുന്നത്. ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു. വൈകാതെ നിങ്ങൾക്കെന്റെ ശരീരം കിട്ടും.

അനേകം കുഞ്ഞുങ്ങൾക്ക് ആശ്രയമായ സാർ എന്റെ കുഞ്ഞിനോടും കരുണ കാണിക്കണം.”

 

പ്രണയിച്ചു വിവാഹം കഴിച്ചയാളുടെ ചതിയിൽ ആത്മഹത്യയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അഞ്ചു വയസ്സുകാരി മകളുടെ മുഖം പോലും അവരുടെയുള്ളത്തെ തെല്ലും ഉലച്ചിരുന്നില്ലല്ലോ എന്നവർ അത്ഭുതത്തോടെ ആലോചിച്ചു.

 

അന്വേഷിച്ചപ്പോൾ എഴുകോണാണ് സ്ഥലമെന്ന് അറിഞ്ഞു. സ്വന്തമായി വീടും റബ്ബർ കൃഷിയുമൊക്കെയുള്ളവരാണ്!

 

അവർക്ക് ജീവിക്കാൻ വഴികളുണ്ടായിരുന്നു. പക്ഷെ, ആരോഗ്യമുള്ള ഒരു മനസ്സ് ഇല്ലായിരുന്നു!

 

ഇന്നും അവിടെയുള്ള ഇരുപതോളം കുട്ടികളുടെ അക്കാമ്മ കൂടിയാണ് തെന്നൽ. പ്രത്യേകിച്ച് ആർദ്ര എന്ന ആരൂട്ടിയുടെ.

 

ഓർഫനേജിലെ ഗേറ്റിൽ തന്നെ തങ്കച്ചൻ നിൽപ്പുണ്ടായിരുന്നു.

 

“യാത്രയൊക്കെ സുഖമായിരുന്നോ?” അദ്ദേഹം സ്നേഹത്തോടെ തിരക്കി.

 

“ആ.. അങ്കിൾ.” എല്ലാവരും പുഞ്ചിരിച്ചു.

 

“മക്കൾ കുളിച്ചിട്ട് എന്തെങ്കിലും കഴിക്കാൻ നോക്ക്.”

 

തെന്നൽ ബാഗുമായി അകത്തേക്ക് കയറുമ്പോഴേക്കും തങ്കച്ചൻ ഏദനെയും കൂട്ടരെയും അടുത്തുള്ള കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയാണ് തങ്കച്ചനും ഭാര്യയും താമസിക്കുന്നത്. ഇരുവർക്കും വിവാഹിതരായ രണ്ട് ആൺമക്കളാണ്. ഒരാൾ കോട്ടയത്തും മറ്റൊരാൾ വിദേശത്തും താമസിക്കുന്നു.

 

നാളുകൾക്ക് ശേഷം അന്ന് അൻപിൽ ഉത്സവമേളമായിരുന്നു.

പാട്ടും നൃത്തവുമൊക്കെയായി മുറ്റത്ത് എരിയുന്ന അഗ്നിക്ക് ചുറ്റും ഒത്തുകൂടി.

 

കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് അവരെയൊക്കെ നേരത്തെ ഉറക്കിയ ശേഷം തങ്കച്ചനും ഗിരിജാദേവിയും തെന്നലും ഏദനും കൂട്ടരും വാ തോരാതെ സംസാരിച്ചിരുന്നു.

 

പ്രായം എഴുപതോട് അടുത്ത അദ്ദേഹം ഏദനും മറ്റുള്ളവർക്കും ഒരത്ഭുതം തന്നെയായിരുന്നു.

തുടങ്ങിയപ്പോൾ ഗവണ്മെന്റ് വാക്ക് പറഞ്ഞിരുന്ന പല ആനുകൂല്യങ്ങളും നിഷേധിച്ചപ്പോഴും, അവർക്ക് നേരെ മുഖം തിരിച്ചപ്പോഴുമൊക്കെ അദ്ദേഹം ഒരു വടവൃക്ഷത്തെപ്പോലെ നിൽക്കുകയായിരുന്നു.

 

അങ്ങനൊരാൾ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് നാളെ ലോകം അറിയുമോ എന്നത് സംശയമാണ്.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.