മരം പെയ്യുമ്പോൾ [ജോ] 105

“പറയ് തെന്നലേ… എനിക്ക് നിന്നെ മുന്നേ ഇഷ്ടമാടീ…

ഇപ്പോ കൂടീട്ടേ ഉള്ളൂ.. എന്റെ അപ്പച്ചന്റേം അമ്മച്ചീടേം കാര്യമൊക്കെ ഞാൻ പറഞ്ഞതല്ലേ.. അങ്ങനൊക്കെ നോക്കുമ്പോ നീയാണ് ഭാഗ്യവതിയെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്.”

 

അവളുടെ കണ്ണുകൾ പതിയെ കലങ്ങിത്തുടങ്ങി.

 

“ഞാനെന്ത് പറയാനാ ചേട്ടാ.. എനിക്കൊന്നും പറയാൻ അറിഞ്ഞൂടാ.”

 

“നിനക്കെന്നോട് ഒരിച്ചിരി പോലും സ്നേഹം ഇല്ലേ?”

 

അവളൊന്നും മിണ്ടാതെ ഒഴിഞ്ഞു മാറുന്ന പോലെ ബെഞ്ചിലേക്ക് പോയിരുന്നു. പിന്നെ തല തിരിച്ച് ഏദനെ നോക്കി. വാടിയ മുഖത്തോടെ നിന്നിടത്ത് തന്നെ നിൽക്കുകയാണ്.

 

“അടുത്ത ശനിയാഴ്ച ആരൂട്ടിയുടെ പിറന്നാളാണ്.

ഞാൻ പോകുന്നുണ്ട് മേഘമലയിലേക്ക്.

വരുന്നോ?

മറുപടി അപ്പൊ തരാം.”

പറഞ്ഞ ശേഷം അവൾ പിന്തിരിഞ്ഞിരുന്നു.

 

അവന്റെ മുഖം വിടർന്നു.

ചിരിയോടെ നാക്ക് ഉൾക്കവിളിൽ കുത്തി അവൻ ജനാലയിലൂടെ പുറത്തോട്ട് നോക്കി.

 

നാൽവർസംഘം ദൂരെ നിന്നു കൊണ്ട് ആ ജനാലയിൽ തന്നെ കണ്ണുകൂർപ്പിച്ചു നോക്കുകയാണ്.

 

ഏദൻ ജാഫറിനെയൊന്ന് നോക്കി.

അവന്റെ മുഖത്തെ ചിരി പെട്ടെന്ന് കെട്ടു പോയി.

 

‘ഐ ആം ദി സോറി അളിയാ.. ഐ ആം ദി സോറി. അവൾക്ക് എന്നെയാ ഇഷ്ടം.

 

നിനക്ക് നല്ല ഉമ്മച്ചിക്കുട്ടികളെ കിട്ടില്ലേടാ മോനേ…’ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ വീണ്ടും വിരിഞ്ഞ നറുചിരിയോടെ തന്നെ ജനലിൽ ചാരിനിന്നു.

 

 

 

********

 

 

ശനിയാഴ്ച രാവിലെ തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും തെന്നൽ യാത്ര പുറപ്പെട്ടു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.