മരം പെയ്യുമ്പോൾ [ജോ] 105

തെന്നലും അയാളെ പരിഭ്രമത്തോടെ നോക്കി. ഡാനിയേലിന്റെ ഛായ ആ മുഖത്തുള്ളതിനാൽ എംഎൽഎ സാറാണ് ഇതെന്ന് അവളൂഹിച്ചു.

 

“ഇയാളാണോ ഇവനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത്?”

 

“മ്മ്.. അതെ സർ… ഏദൻ.. ചേട്ടൻ.. എന്റെ ക്ലാസ്മേറ്റ്‌ ആണ്.”

 

“ഹ്മ്മ്…” അയാളമർത്തി മൂളി.

 

ഒപ്പം, കയ്യിലെ ഫോൺ ചിലച്ചപ്പോൾ ചെവിയോട് ചേർത്ത്, അവരെയൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

 

തെന്നൽ ശ്വാസം വലിച്ചു വിട്ട് ഏദനെ നോക്കി.

അവൻ ചായ ഊതിക്കുടിക്കുന്ന തിരക്കിലാണ്.

 

“ഏദ.. ചേട്ടന്റെ അച്ഛൻ കുറച്ചു റഫ് ആണല്ലേ..”

അവനൊന്നും മിണ്ടാതെ അവളെ നോക്കി.

 

“ഹാ.. എംഎൽഎ ഒക്കെയല്ലേ.. അതുകൊണ്ട് ആവും.” ഉത്തരം സ്വയം പറഞ്ഞു കൊണ്ട് അവൾ പേഴ്സിലേക്ക് ഫോണെടുത്തു വച്ചു.

 

ഇനിയും നിൽക്കുന്നത് ശരിയാവില്ലെന്ന് അറിയാമെങ്കിലും അവളൊന്ന് മടിച്ചു നിന്നു.

 

അവൾ പോകാൻ നിൽക്കുകയാണെന്ന് മനസ്സിലായതും അവൻ മുഖമുയർത്തി. വിലക്കാനും അവിടെ തുടരാനും അനുവാദമില്ലാതെ രണ്ട് ഹൃദയങ്ങൾ ഉഴറി.

 

“നമ്പർ ഒന്ന് തരുമോ?

വിളിച്ചു തിരക്കാല്ലോ.. എങ്ങനുണ്ടെന്ന്..” അൽപ്പം സങ്കോചത്തോടെ ചോദിക്കുമ്പോൾ അവനുത്സാഹത്തോടെ മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തു.

 

“പോട്ടെ?”

 

അവൻ തല കുലുക്കി. തെന്നൽ പിന്തിരിഞ്ഞു നടന്നു.

 

“ഇയാക്ക് പണം വല്ലതും വേണോ?” അകത്തേക്ക് കയറി വന്ന ഫിലിപ്പ് പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നാല് നോട്ടെടുത്ത് അവൾക്ക് നേരെ വച്ചു നീട്ടി.

 

അവൾ ഏദനെ പാളി നോക്കി.

അവൻ ഉദ്വേഗത്തോടെ അവരെ വീക്ഷിക്കുകയാണ്.

 

“വേണ്ട സർ.

വരട്ടെ.”

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.