മരം പെയ്യുമ്പോൾ [ജോ] 105

“ഹ്…അ..അതേയ്…”

 

അയാൾ ചെറുതായി മൂളി ഞരങ്ങി.

 

അവൾ ആയാസപ്പെട്ട് അയാളെ മലർത്തിക്കിടത്തി. മുടിയിഴകൾ മുഖത്തു നിന്നും മാടിവീണു കൊണ്ട് അവന്റെ മുഖം അവൾക്ക് മുന്നിൽ വെളിവായി.

 

ഒപ്പം നെറ്റിയിൽ നിന്നും ഇടം കണ്ണിന് മീതെ ഒലിച്ചിറങ്ങി കട്ട പിടിച്ച ചോരയും.

 

“ഏദൻ!” നിലവിളിച്ചു കൊണ്ട് അവൾ പിന്നിലേക്ക് ആഞ്ഞു പോയി.

 

“ഏദൻ…ഏദൻ…” അവളവനെ കുലുക്കി വിളിക്കാൻ നോക്കി.

 

അവൻ വീണ്ടും മൂളുകയും ഞരങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

 

അവൾ അവന്റെ മുഖത്തെ രക്തത്തിലൂടെ വിരലോടിച്ചു.

കട്ട പിടിച്ചുറഞ്ഞ നിണം!

 

വലതു കൈത്തലം തണുത്തു മരവിച്ചു പോയി.

 

അപ്പോൾ കുറച്ചു നേരമായി അവനിവിടെ ഈയൊരു കിടപ്പാണെന്ന് അവളൂഹിച്ചു. ഒപ്പം, അവനെ ഈ അവസ്ഥയിലാക്കിയവർ ഒരുപക്ഷെ സ്ഥലം വിട്ടു പോയിട്ടുണ്ടാകാമെന്നും.

 

അവൾ വേഗത്തിൽ എഴുന്നേറ്റ് ചുറ്റും നോക്കി. ചിതറിക്കിടക്കുന്ന കുപ്പിച്ചില്ലുകളിലൂടെ കണ്ണോടിച്ചപ്പോൾ കുറച്ചു മാറി ഒരു ഒഴിഞ്ഞ കള്ളുകുപ്പി കണ്ടു.

 

തൊണ്ടക്കുഴിയിൽ നിന്നും തികട്ടി വരുന്ന സങ്കടത്തെ ഉച്ചത്തിൽ ശ്വാസം വലിച്ചു വിട്ട് പിടിച്ചു നിർത്തിക്കൊണ്ട് വേഗത്തിൽ അതെടുത്ത് തോട്ടിലെ വെള്ളത്തിൽ മുക്കി നിറച്ചെടുത്തു. നേരെ ആ വെള്ളം ഏദന്റെ മുഖത്തേക്കൊഴിച്ചു.

 

അവൻ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നത് നോക്കി ക്ഷമയോടെ കാത്തിരിക്കാൻ അവൾക്ക് മനസ്സു വന്നില്ല. വീണ്ടുമൊരു കുപ്പി നിറയെ വെള്ളം കോരി മുഖത്തേക്ക് ഒഴിച്ചു.

 

നെറ്റിയിലെ മുറിവ് നീറി അവൻ ഈർഷ്യയും വേദനയും കലർന്ന ഭാവത്തോടെ കണ്ണു തുറന്നു.

 

അതോടെയാണ് അവൾക്ക് ശ്വാസം നേരെ വീണത്.

 

മുന്നിൽ കാണുന്ന തെന്നലിന്റെ മുഖത്തിൽ അവൻ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നെ വീണ്ടും കണ്ണുകൾ അടച്ച് മുറിവിൽ കയ്യമർത്തി.

 

“ആഹ്..”

 

“എഴുന്നേൽക്ക് ഏദൻ! ആശുപത്രിയിൽ പോവാം.” അവൾ തിടുക്കത്തിൽ പറയുന്നതിനൊപ്പം തന്നെ ചുരിദാറിന്റെ ഷാൾ നീളത്തിൽ കീറി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.